തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 151 പേർക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 124 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത ഏഴ് പേർക്കെതിരെയും മാർഗ നിർദേശങ്ങൾ പാലിക്കാതെ സർവീസ് നടത്തിയ മൂന്ന് വാഹനങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച രണ്ട് കടകൾക്കെതിരെയും കേസെടുത്തു. വിലക്ക് ലംഘനങ്ങൾക്ക് പിടിയിലായവരിൽ നിന്നും 26,200 രൂപ പിഴയും ഈടാക്കി. 17 പേർക്കെതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തതായും സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് തലസ്ഥാനത്ത് 151 പേർക്കെതിരെ കേസ് - കൊവിഡ് ലംഘനം തിരുവനന്തപുരം
പിടിയിലായവരിൽ നിന്നും 26,200 രൂപ പിഴയും ഈടാക്കി