തിരുവനന്തപുരം: കൊവിഡ് വിമുക്തനായ ഇറ്റലി പൗരൻ നാട്ടിലേക്ക് മടങ്ങി. രോഗമുക്തനായതിനെ തുടർന്നാണ് ഇറ്റലിക്കാരനായ റോബർട്ടോ ടൊണോസോ മടങ്ങിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിൽ റോബർട്ടോയെ യാത്രയാക്കി. ഫെബ്രുവരിയിൽ വർക്കലയിൽ എത്തിയ റോബർട്ടോക്ക് മാർച്ച് 13നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇയാൾ മാർച്ച് 26നാണ് രോഗമുക്തനായത്. 22 ദിവസം കൂടി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിന് ശേഷമാണ് റോബർട്ടോ മടങ്ങുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജില്ല കലക്‌ടർ കെ. ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് യാത്രയാക്കി.എല്ലാവർക്കും നന്ദി പറഞ്ഞ റോബർട്ടോ കേരളം തന്‍റെ സ്വന്തം വീട് പോലെയാണെന്നും മടങ്ങി വരുമെന്നും പറഞ്ഞു. കേരളത്തിന് ഇത് അഭിമാന നിമിഷമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബെംഗലൂരിൽ റോഡ് മാർഗം എത്തിയ ശേഷം അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ റോബർട്ടോ ഇറ്റലിയിലേക്ക് പോകും.
കൊവിഡ് വിമുക്തനായ ഇറ്റലി പൗരൻ നാട്ടിലേക്ക് മടങ്ങി - മന്ത്രി കടകംപള്ളി സുരേന്ദ്ര
കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിൽ റോബർട്ടോയെ യാത്രയാക്കി