ETV Bharat / state

കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവം; ആശുപത്രി അധികൃതരുടെ ശബ്‌ദരേഖ പുറത്ത്

രോഗിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമാക്കുന്ന ശബ്‌ദ സന്ദേശങ്ങൾ ഇടിവി ഭാരതിന് ലഭിച്ചു.

കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവത്തിലെ ശബ്‌ദരേഖ പുറത്ത്  കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവം  ആശുപത്രി അധികൃതരുടെ ശബ്‌ദരേഖ പുറത്ത്  ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതരുടെ ശബ്‌ദരേഖ പുറത്ത്  Covid patient's infection in thiruvananthapuram  Covid patient's infection  Audio recording of hospital officials out  Covid patient's infection; hospital officials audio recording is out  hospital officials audio recording is out
കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവം; ആശുപത്രി അധികൃതരുടെ ശബ്‌ദരേഖ പുറത്ത്
author img

By

Published : Oct 3, 2020, 9:45 AM IST

Updated : Oct 3, 2020, 10:50 AM IST

തിരുവനന്തപുരം: കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവത്തിൽ രോഗിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമാക്കുന്ന ശബ്‌ദ സന്ദേശങ്ങൾ പുറത്ത്. ശബ്‌ദ സന്ദേശങ്ങൾ ഇടിവി ഭാരതിന് ലഭിച്ചു. അനിൽകുമാറിന്‍റെ നില തൃപ്തികരമാണെന്ന് പലവട്ടം ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വീണു പരിക്കേറ്റ വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിന് കഴിഞ്ഞ മാസം നാലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ബന്ധുക്കളെ വാർഡിൽ നിന്ന് മാറ്റി ക്വാറന്‍റൈൻ ചെയ്‌തു.

ആശുപത്രി അധികൃതരുടെ ശബ്‌ദരേഖ പുറത്ത്

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി 24നാണ് ഡിസ്‌ചാർജ് ചെയ്‌തത്. ചികിത്സയിലിരിക്കെ അനിൽ കുമാറിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് പലവട്ടം ആശുപത്രി അധികൃതർ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് അനിൽകുമാറിന്‍റെ കുടുംബം ആരോപിക്കുന്നത്. പുഴുവരിച്ച് അവശനിലയിലായ രോഗിയെ അക്കാര്യം പരിഗണിക്കാതെ ഡിസ്‌ചാർജ് ചെയ്യുകയായിരുന്നുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവത്തിൽ വീഴ്‌ച വരുത്തിയതുമായി ബന്ധപ്പെട്ട് ഒരു ഡോക്‌ടർക്കും രണ്ടു ഹെഡ് നഴ്‌സുമാർക്കും എതിരെ എടുത്ത നടപടി തൃപ്‌തികരമല്ലെന്നും കൂടുതൽ പേർക്കെതിരെ നടപടി വേണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം.

Last Updated : Oct 3, 2020, 10:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.