തിരുവനന്തപുരം: കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഹെഡ് നഴ്സുമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സുമാർ റിലേ സത്യാഗ്രഹം തുടങ്ങി. കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണ അവധി പുനഃസ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. കഴിഞ്ഞ ദിവസമാണ് നിരീക്ഷണ അവധി നീക്കം ചെയ്‌ത് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
ജീവനക്കാരുടെ കുറവു മൂലം ആശുപത്രി സംവിധാനത്തിനുണ്ടായ വീഴ്‌ച മറയ്ക്കാൻ ജീവനക്കാരെ ബലിയാടാക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചൻ, രജനി എന്നിവരെയാണ് ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്‌തത്. ഡോക്‌ടർ അരുണയുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ റിലേ സത്യാഗ്രഹവും തുടരുകയാണ്.