തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. നോഡൽ ഓഫീസർ ഡോക്ടർ അരുണ, ഹെൽത്ത് നഴ്‌സുമ്മാരായ ലീന കുഞ്ചൻ, രജനി എന്നിവരെയാണ് ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തത്. സംഭവം വിവാദമായതോടെ ആരോഗ്യ വകുപ്പ് സെക്രട്ടറി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിരുന്നു.
ജീവനക്കാർക്ക് വീഴ്ച പറ്റിയെന്നു ചൂണ്ടിക്കാട്ടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. അതേസമയം പുഴുവരിച്ച് അവശനിലയിലായ വട്ടിയൂർക്കാവ് സ്വദേശി അനിൽ കുമാറിൻ്റെ നില ഗുരുതരമായി തുടരുകയാണ്. പേരൂർക്കട സർക്കാർ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ ചികിത്സയിലാണ് അനിൽകുമാർ.