തിരുവനന്തപുരം: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തിയ്യതി നീട്ടാനുള്ള സർക്കാർ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് പ്രവാസികളുടെ വിജയമാണ്. തിയ്യതി നീട്ടിയതുകൊണ്ട് കാര്യമില്ലെന്നും തീരുമാനം പൂർണമായി പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശനിയാഴ്ച മുതൽ പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനമാണ് ഈ മാസം 25ലേയ്ക്ക് മാറ്റിയത്.