ETV Bharat / state

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ് രോഗമുക്തി

COVID TODAY  കൊവിഡ് കേരളം  മുഖ്യമന്ത്രി പിണറായി വിജയന്‍  കൊവിഡ് നിരീക്ഷണം കേരളം  സംസ്ഥാന സര്‍ക്കാര്‍
കൊവിഡ്
author img

By

Published : Apr 19, 2020, 6:03 PM IST

Updated : Apr 19, 2020, 7:27 PM IST

17:58 April 19

വിദേശത്ത് നിന്നെത്തിയ കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്വാസത്തുടര്‍ച്ച. ഇന്ന് 13 പേര്‍ക്ക് കൊവിഡ് രോഗമുക്തി. കാസര്‍കോഡ് എട്ട് പേരും കണ്ണൂരില്‍ മൂന്ന് പേരും മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ ഒരോരുത്തരുമാണ് രോഗമുക്തരായത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 270 ആയി.  

അതേസമയം ഇന്ന് രണ്ട് പേര്‍ക്കു കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍ക്കാണ് രോഗം ബാധിച്ചത്.  കണ്ണൂര്‍ സ്വദേശി അബുദാബിയില്‍ നിന്നും കാസര്‍കോട് സ്വദേശി ദുബായിയില്‍ നിന്നും നാട്ടിലെത്തിയതാണ്. ഇതോടെ 129 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ കൊവിഡ് ചികിത്സയിലുള്ളത്.

ഇതിനിടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ടായി. 55,590 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 461 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 76 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Last Updated : Apr 19, 2020, 7:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.