തിരുവനന്തപുരം: സംസ്ഥാനത്ത് 29 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി. 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഇന്ന് 29 പുതിയ ഹോട്ട് സ്പോട്ടുകളാണ് പുതിയതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് പഞ്ചായത്തിലെ വാര്‍ഡ് നാല്, 12, കാട്ടാക്കട പഞ്ചായത്തിലെ വാര്‍ഡ് 16, വെങ്ങാനൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഒൻപത്, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും രാമനാട്ടുകര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 14, ഉണ്ണികുളം പഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, 14, 23, കായക്കോടി പഞ്ചായത്തിലെ വാര്‍ഡ് ഏഴ്, തിക്കോടി പഞ്ചായത്തിലെ വാര്‍ഡ് ഏഴ്, പയ്യോളി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 31, തൃശൂര്‍ ജില്ലയിലെ വലപ്പാട് പഞ്ചായത്തിലെ വാര്‍ഡ് 13, എടത്തുരത്തി പഞ്ചായത്തിലെ വാര്‍ഡ് ഒൻപത്, കൈപ്പമംഗലം പഞ്ചായത്തിലെ വാര്‍ഡ് 12, മാള പഞ്ചായത്തിലെ വാര്‍ഡ് ഏഴ്, എട്ട്, ഒൻപത്, 10, 11, 14, 15, 17, 20, കടപ്പുറം പഞ്ചായത്തിലെ വാര്‍ഡ് ആറ്, ഏഴ്, 10, ഇടുക്കി ജില്ലയിലെ വാത്തിക്കുടി പഞ്ചായത്തിലെ വാര്‍ഡ് രണ്ട്, മൂന്ന്, കാമാക്ഷി പഞ്ചായത്തിലെ വാര്‍ഡ് 10, 11, 12 കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ 15, 16 വാര്‍ഡുകള്‍, എറണാകുളം ജില്ലയിലെ നെല്ലിക്കുഴി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കുട്ടമ്പുഴ പഞ്ചായത്തിലെ വാര്‍ഡ് നാല്, അഞ്ച്, ഏഴിക്കര പഞ്ചായത്തിലെ വാര്‍ഡ് എട്ട്, ഒൻപത്, കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 11, അയ്യന്‍കുന്ന് പഞ്ചായത്തിലെ വാര്‍ഡ് 14, മുഴുക്കുന്ന് പഞ്ചായത്തിലെ വാര്‍ഡ് രണ്ട്, ആലപ്പുഴ ജില്ലയിലെ പുറക്കാട് പഞ്ചായത്തിലെ വാര്‍ഡ് 18, പുന്നപ്ര നോര്‍ത്ത് പഞ്ചായത്തിലെ വാര്‍ഡ് 16, നീലംപേരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, രണ്ട്, മൂന്ന്, നാല്, മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ പഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, ഏഴ്, എട്ട്, ഒൻപത്, 10, 11, 12, 13, 15, പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ആറ്, കോട്ടയം ജില്ലയിലെ കുറിച്ചി പഞ്ചായത്തിലെ വാര്‍ഡ് 20 എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
അതേസമയം 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് സബ് വാര്‍ഡ് ആറ്, മുഴപ്പിലങ്ങാട് വാര്‍ഡ് രണ്ട്, കൂടാളി 18, മലപ്പട്ടം അഞ്ച്, ന്യൂ മാഹി നാല്, അഞ്ച്, ഏഴ്, പായം രണ്ട്, പടിയൂര്‍ 10, 13, പാട്യം ഏഴ്, ഒൻപത്, 17, കങ്കോല്‍ ആലപ്പടമ്പ ഒന്ന്, പത്തനംതിട്ട ജില്ലയിലെ വടശേരിക്കര ഒന്ന്, കുന്നന്താനം അഞ്ച്, എട്ട്, അരുവാപ്പുലം നാല്, 12, നിരണം 13, എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ ഏഴ്, തൃശൂര്‍ ജില്ലയിലെ കൊരട്ടി ഒന്ന് എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 494 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.