തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പൊതുഗതാഗത നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് ഉന്നതതലയോഗം ചേരും. ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു, ട്രാൻസ്പോർട്ട് കമ്മീഷണർ എംആർ അജിത് കുമാർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഓൺലൈനായാണ് യോഗം.
ജീവനക്കാരിൽ കൊവിഡ് വ്യാപനം ഉണ്ടായതോടെ കെഎസ്ആർടിസി കഴിഞ്ഞ ദിവസം നാനൂറിലേറെ സർവീസുകൾ റദ്ദാക്കിയിരുന്നു. ബസുകളിൽ കയറ്റാവുന്ന ആൾക്കാരുടെ എണ്ണം സംബന്ധിച്ചും യോഗത്തിൽ തീരുമാനിക്കും.
also read: കൊവിഡ് വ്യാപനം രൂക്ഷം ; സംസ്ഥാനത്ത് കോളജുകള്‍ അടച്ചേക്കും