ETV Bharat / state

ആരോഗ്യ പ്രവര്‍ത്തകരിലെ കൊവിഡ് വ്യാപനം; സര്‍ക്കാരിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട് - covid

14% ആരോഗ്യ പ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ഉപയോഗിക്കാത്തതിനാലും 8% സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തിയതിനാലുമാണ് രോഗം ബാധിച്ചതെന്ന് പഠന റിപ്പോര്‍ട്ട്

ആരോഗ്യ പ്രവര്‍ത്തകരിലെ കൊവിഡ് വ്യാപനം  സര്‍ക്കാരിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്  പിഇ കിറ്റ് ഉപയോഗിച്ചില്ല  പഠന റിപ്പോര്‍ട്ട്  covid  health workers
ആരോഗ്യ പ്രവര്‍ത്തകരിലെ കൊവിഡ് വ്യാപനം; സര്‍ക്കാരിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്
author img

By

Published : Jul 27, 2020, 1:03 PM IST

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി പഠന റിപ്പോർട്ട്. 14 ശതമാനം ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചത് പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനത്തിൻ്റെ കുറവ് മൂലമെന്ന് ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിൽ പറയുന്നു.

കൊവിഡ് രോഗ പകർച്ചയുടെ മൂന്നാംഘട്ടത്തിൽ രോഗ ബാധിതരാകുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർധിക്കുകയാണ്. ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗ ബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് അടക്കം നിരവധി ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. രോഗ ബാധിതരുമായി സമ്പർക്കം പുലർത്തുന്നവർ നിരീക്ഷണത്തിൽ പോകുന്നതും പ്രതിസന്ധി വർധിപ്പിക്കുകയാണ്. ഇതിനിടയിലാണ് ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗ ബാധ സംബന്ധിച്ച് ആരോഗ്യവകുപ്പ് തന്നെ പഠന റിപ്പോർട്ട് പുറത്തിറക്കിയത്.

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജനുവരി 18 മുതൽ ജൂലൈ 20 വരെ രോഗബാധിതരായ ആരോഗ്യ പ്രവർത്തകരുടെ ഇടയിലാണ് പഠനം നടത്തിയത്. ഈ കാലയളവിൽ 267 ആരോഗ്യപ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 47 ഡോക്ടർമാരും 62 നഴ്‌സുമാരും ഉൾപ്പെടും. ഇവർക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന പഠനത്തിലാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. 14 ശതമാനം ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചിരിക്കുന്നത് സുരക്ഷാ സംവിധാനം ഇല്ലാത്തതിനാലാണ്. പിപിഇ കിറ്റ് ഇല്ലാത്തതുകൊണ്ടോ, ഉപയോഗിച്ച കിറ്റ് വീണ്ടും ഉപയോഗിച്ചത് കൊണ്ടോ ആണ് ഇവർക്ക് രോഗം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍. എല്ലാ സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും ആവശ്യത്തിന് പിപിഇ കിറ്റ് സ്റ്റോക്ക് ഉണ്ടെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴാണ് ഉപയോഗിച്ച പിപിഇ കിറ്റ് വീണ്ടും ഉപയോഗിച്ചുവെന്ന് ആരോഗ്യ വകുപ്പ് തന്നെ സമ്മതിക്കുന്നത്.

എട്ട് ശതമാനം ആരോഗ്യ പ്രവർത്തകർ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തിയതുകൊണ്ടും കൊവിഡ് ബാധിക്കാൻ ഇടയാക്കി. ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെ തന്നെയാണ് രോഗം വന്നിരിക്കുന്നത്. ആശുപത്രികളിൽ നിന്നും ചികിത്സക്കിടയിലാണ് 62.55 ശതമാനം പേർക്കും രോഗം ബാധിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവും അധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.