ETV Bharat / state

സംസ്ഥാനത്ത് 6036 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് ഇന്ന് വാര്‍ത്ത

covid today news  covid taly news  കൊവിഡ് ഇന്ന് വാര്‍ത്ത  കൊവിഡ് കണക്ക് വാര്‍ത്ത
കൊവിഡ്
author img

By

Published : Jan 24, 2021, 6:01 PM IST

Updated : Jan 24, 2021, 7:25 PM IST

17:54 January 24

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 ആയി ഉയര്‍ന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,378 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പുതിയ അഞ്ച് ഹോട്ട് സ്‌പോട്ടുകള്‍ കൂടി സംസ്ഥാനത്ത് ഇന്ന് നിലവില്‍ വന്നു. അതേസമയം നിലവിലെ അഞ്ച് ഹോട്ട് സ്‌പോട്ടുകളെ പട്ടികയില്‍ നിന്നും ഒഴിവാക്കിയ പശ്ചാത്തലത്തില്‍ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 407 ആയി തുടരുകയാണ്. 

പുതിയ ഹോട്ട് സ്‌പോട്ടുകള്‍: ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ (കണ്ടൈന്‍മെന്‍റ് വാര്‍ഡ് 4), പത്തനംതിട്ട ജില്ലയിലെ പെരുമറ്റം (സബ് വാര്‍ഡ് 8), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (6, 7, 9, 10), പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി (9, 26, 38), മലമ്പുഴ (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ (ജില്ല തോറുമുള്ള കണക്ക്): എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍കോട് 124.  

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 469 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  

സമ്പര്‍ക്ക രോഗബാധിതര്‍ (ജില്ല തോറുമുള്ള കണക്ക്): എറണാകുളം 762, കോഴിക്കോട് 731, കോട്ടയം 557, കൊല്ലം 537, പത്തനംതിട്ട 408, തൃശൂര്‍ 423, മലപ്പുറം 390, തിരുവനന്തപുരം 271, കണ്ണൂര്‍ 286, ഇടുക്കി 303, വയനാട് 283, ആലപ്പുഴ 278, പാലക്കാട് 101, കാസര്‍ഗോഡ് 121 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 14, തിരുവനന്തപുരം ഏഴ്, കോഴിക്കോട് ആറ്, എറണാകുളത്തും തൃശൂരും പാലക്കാടും മൂന്ന് പേര്‍ക്ക് വീതവും വയനാട്ടില്‍ രണ്ട് പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.  

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലത്തെ അപേക്ഷിച്ച് 12.48 ആയി ഉയര്‍ന്നു. ഇന്നലെ ഇത് 11.40 ആയിരുന്നു. ഇതുവരെ 92,58,401 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണം കൂടി കൊവിഡിനെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 3607 ആയും ഉയര്‍ന്നു.  

യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ പരിശോധനാഫലം നെഗറ്റീവ് ആയവര്‍ (ജില്ല തോറുമുള്ള കണക്ക്): തിരുവനന്തപുരം 345, കൊല്ലം 138, പത്തനംതിട്ട 224, ആലപ്പുഴ 395, കോട്ടയം 320, ഇടുക്കി 325, എറണാകുളം 1045, തൃശൂര്‍ 383, പാലക്കാട് 268, മലപ്പുറം 570, കോഴിക്കോട് 593, വയനാട് 177, കണ്ണൂര്‍ 340, കാസര്‍കോട് 50.

72,891 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 8,13,550 പേര്‍ ഇതുവരെ രോഗമുക്തരായി. വിവിധ ജില്ലകളിലായി 2,14,289 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,02,063 പേര്‍ ക്വാറന്‍റൈനില്‍ കഴിയുമ്പോള്‍  12,226 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന്  1453 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

Last Updated : Jan 24, 2021, 7:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.