ETV Bharat / state

വി.എം. സുധീരന് കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : Dec 21, 2020, 3:24 PM IST

നേരത്തെ കൊവിഡ് സ്ഥിരീകരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുമായി സുധീരൻ സമ്പർക്കത്തിൽ വന്നിരുന്നു. തുടർന്ന് വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു

Covid confirmed to V. M. Sudheeran  V. M. Sudheeran  V. M. Sudheeran Covid  വി. എം. സുധീരന് കൊവിഡ്  വി. എം. സുധീരന് കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ്

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വി.എം. സുധീരന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുമായി സുധീരൻ സമ്പർക്കത്തിൽ വന്നിരുന്നു. തുടർന്ന് വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തിരുവഞ്ചൂരും സുധീരനും ഒരുമിച്ച് പങ്കെടുത്തത്. ഇന്ന് പനിയടക്കമുള്ള ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് വി.എം സുധീരന് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.