ETV Bharat / state

'ഇനിയൊരടച്ചുപൂട്ടൽ സാധ്യമല്ല' ; ആഘോഷങ്ങളിൽ അതീവ ജാഗ്രത നിർദേശിച്ച് ആരോഗ്യമന്ത്രി

ക്വാറൻ്റൈനിലുള്ളവരും സ്വയം നിരീക്ഷണത്തിലുള്ളവരും ക്രിസ്‌മസ്, ന്യൂയെര്‍ പൊതു ചടങ്ങുകളിൽ പങ്കെടുക്കാന്‍ പാടില്ലന്ന് നിർദേശം

christmas new year party  covid omicron varient  party restrictions veena george  ജാഗ്രത നിർദേശിച്ച് മന്ത്രി വീണ ജോർജ്  കൊവിഡ് ഒമിക്രോണ്‍ വാർത്തകള്‍
വീണ ജോർജ്
author img

By

Published : Dec 23, 2021, 6:06 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ക്രിസ്‌മസ്, ന്യൂയെര്‍ എന്നിവ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിദേശത്തുനിന്നും വരുന്നവര്‍ ഉള്‍പ്പടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് ഒമിക്രോണ്‍.

അതിനാല്‍ തന്നെ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുക. പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ ഏറെ ശ്രദ്ധിക്കണം. ഒമിക്രോണ്‍ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ് മാസ്‌കുകളെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. പൊതു ഇടങ്ങളിലെത്തുമ്പോഴും പൊതു ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും എന്‍ 95 മാസ്‌ക് ഉപയോഗിക്കുക. ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കയോ ഗ്രൂപ്പ് ഫോട്ടോയെടുക്കുകയോ ചെയ്യരുത്.

ALSO READ രാഹുല്‍ ഹിന്ദുവല്ല, ഹിന്ദുത്വത്തെ പറ്റി പറയുക തെരഞ്ഞെടുപ്പ് വരുമ്പോള്‍ : കേന്ദ്രമന്ത്രി എ നാരായണസ്വാമി

ഭക്ഷണം അകലം പാലിച്ചിരുന്ന് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമായതിനാല്‍ മുറികളിലും ഹാളുകളിലും വായു സഞ്ചാരം ഉറപ്പാക്കണം. പൊതു സ്ഥലങ്ങളില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ വന്നാല്‍ വളരെപ്പെട്ടെന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കും. ഇനിയും നമുക്ക് അടച്ച് പൂട്ടല്‍ സാധ്യമല്ല.

ക്വാറന്‍റൈനിലുള്ളവരും സ്വയം നിരീക്ഷണത്തിലുള്ളവരും ആള്‍ക്കൂട്ടത്തിലോ പൊതു ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കാന്‍ പാടില്ല. അവര്‍ നിരീക്ഷണ കാലയളവില്‍ വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാതിരിക്കുന്നതായിരിക്കും നല്ലത്. ക്വാറന്റൈന്‍ കാലയളവില്‍ ആ വീട്ടില്‍ മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഒത്തുകൂടലുകള്‍ ഒഴിവാക്കണം.

കുത്തിവയ്‌പ്പ് എടുക്കാന്‍ ബാക്കിയുള്ളവര്‍ അടിയന്തരമായി വാക്‌സിന്‍ എടുക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ALSO READ 'വര്‍ഗീയത ഇളക്കിവിടാന്‍ ശ്രമം' ; ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പൊലീസ് വീഴ്ചയില്ലെന്ന് കോടിയേരി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.