ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് അതിതീവ്രവ്യാപനം കുറയുന്നു - കേരളത്തിലെ പ്രതിദിന കൊവിഡ് കണക്കുകള്‍

പ്രതിദിന രോഗികളുടെ എണ്ണം അന്‍പത്തിഅഞ്ചായിരമായിരുന്നത് പകുതിയില്‍ താഴെയായി.

covid situation in kerala  daily covid cases of kerala  Kerala covid graph  കേരളത്തിലെ കൊവിഡ് സാഹചര്യം  കേരളത്തിലെ പ്രതിദിന കൊവിഡ് കണക്കുകള്‍  കേരളത്തിന്‍റെ കൊവിഡ് കണക്കുകള്‍
സംസ്ഥാനത്ത് കൊവിഡ് അതിതീവ്രവ്യാപനം കുറയുന്നു
author img

By

Published : Feb 7, 2022, 12:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം തരംഗത്തിലെ അതിതീവ്രവ്യാപനം കുറയുന്നതായി ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍. പ്രതിദിന രോഗികളുടെ എണ്ണം അന്‍പത്തിഅഞ്ചായിരമായിരുന്നത് പകുതിയില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്. ജനുവരി 25നാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത്.

55,475 പേര്‍ക്കാണ് ജനുവരി 25ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍.

ജനുവരി 25 - 55475
ജനുവരി 26 - 49771
ജനുവരി 27 - 51739
ജനുവരി 28 - 54537
ജനുവരി 29 - 50812
ജനുവരി 30 - 51570
ജനുവരി 31 - 42154

എന്നിങ്ങനെയാണ് ജനുവരി മാസത്തിലെ അവസാന ആഴ്ചയിലെ കൊവിഡ് കണക്ക്. കൊവിഡിന്‍റെ അതിതീവ്ര വ്യാപനം നടന്ന സമയവും ഇത് തന്നെയാണ്. ഫെബ്രുവരിയായതോടെ ആദ്യ ദിവസങ്ങളില്‍ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് അന്‍പതിനായിരത്തിന് മുകളിലായിരുന്നെങ്കിലും തുടര്‍ ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കുറഞ്ഞ് ഇരുപത്തിയാറായിരമായി.

ഫെബ്രുവരി 1 - 51,887
ഫെബ്രുവരി 2 - 52,199
ഫെബ്രുവരി 3 - 42,667
ഫെബ്രുവരി 4 - 38,684
ഫെബ്രുവരി 5 - 33,538
ഫെബ്രുവരി 6 - 26,729

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്. 30.34 ആണ് ഇന്നലെ സംസ്ഥാനത്തെ ടിപിആര്‍

ജനുവരി 25 - 49.41
ജനുവരി 26 - 48.06
ജനുവരി 27 - 45.26
ജനുവരി 28 - 47.06
ജനുവരി 29 - 45.79
ജനുവരി 30 - 49.89
ജനുവരി 31 - 42.41
ഫെബ്രുവരി 1 - 42.86
ഫെബ്രുവരി 2 - 41.89
ഫെബ്രുവരി 3 - 37.24
ഫെബ്രുവരി 4 - 32.10
ഫെബ്രുവരി 5 - 32.63
ഫെബ്രുവരി 6 - 30.34

രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും മരണ നിരക്കില്‍ വര്‍ദ്ധന ആശങ്കയാണ്. കണക്കുകളില്‍ വ്യക്തത വരുത്താതെ മരണസംഖ്യ കുറവാണെന്ന് പ്രചരിപ്പിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. 58,255 മരണങ്ങള്‍ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. അറുപത് വയസിന് മുകളില്‍ പ്രയമുള്ള 24,975 പേരും 40നും 60നും ഇടയില്‍ പ്രായമുള്ള 6,618 പേരും കൊവിഡ് മൂലം മരിച്ചു.

18നും 40നും ഇടയില്‍ പ്രയമുള്ള 1,207 പേരും 17ന് താഴെ പ്രായമുള്ള 102 പേരും മരിച്ചതായാണ് കണക്ക്. മൂന്നാം തരംഗത്തില്‍ പ്രതിദിനം മരണം 10നും പരമാവധി 30നും ഇടയിലെന്ന തരത്തിലാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചതെന്നാണ് സര്‍ക്കാര്‍ കണക്ക്.

ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 115 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 378 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിലാണ് ഇപ്പോഴത്തെ മരണ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നത്.

ജനുവരി 1 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മരണം 2,107 പേരാണ്. മൂന്നാംതരംഗത്തിലെ മരണ നിരക്കിന്‍റെ വര്‍ദ്ധനയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ALSO READ: സര്‍ക്കാരിന് ആശ്വാസം, ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.