തിരുവനന്തപുരം: സംസ്ഥാനത്ത് 9250 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8215പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 757 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 8048പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 91756 ആയി. 1,75,304പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,321 സാമ്പിളുകള്‍ പരിശോധിച്ചു. 25 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു
തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍ (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂര്‍ സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂര്‍ സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലന്‍ (53), കൊല്ലം നിലമേല്‍ സ്വദേശിനി നസീറ ബീവി (53), അഞ്ചല്‍ സ്വദേശി സുശീലന്‍ (45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ് (68), കുണ്ടറ സ്വദേശിനി ടെല്‍മ (81), ആലപ്പുഴ എല്ലപ്പിക്കുളം സ്വദേശി അബ്ദുള്‍ റഹ്മാന്‍ കുഞ്ഞ് (63), കടകാല്‍പള്ളി സ്വദേശി പ്രകാശന്‍ (68), കോട്ടയം സ്വദേശി സിജോ തോമസ് (38), എറണാകുളം മൂവാറ്റുപുഴ സ്വദേശിനി അമ്മിണി ശ്രീധരന്‍ (80), വൈപ്പിന്‍ സ്വദേശി ശിവന്‍ (84), മൂവാറ്റുപുഴ സ്വദേശിനി ഫാത്തിമ (79), പെരുമ്പാവൂര്‍ സ്വദേശി ഷാജി (57), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി സുബൈദ (55), കോഴിക്കോട് വടകര സ്വദേശി രാഘവന്‍ (85), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഖാദിര്‍ (70), പൊന്നാനി സ്വദേശിനി ബീവാത്തു (60), പുരംഗ് സ്വദേശിനി മറിയം (62), അരക്കുപറമ്പ് സ്വദേശി മുഹമ്മദ് (70), കാസര്‍ഗോഡ് ചെമ്മാട് സ്വദേശി അബ്ദുള്ള (61), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 955 ആയി.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം (1012), കൊല്ലം (714), പത്തനംതിട്ട (290), ആലപ്പുഴ (793), കോട്ടയം (522), ഇടുക്കി (153), എറണാകുളം (911), തൃശൂര്‍ (755), പാലക്കാട് (672), മലപ്പുറം (1174), കോഴിക്കോട് (1205), വയനാട് (127), കണ്ണൂര്‍ (556), കാസര്‍കോട് (366) എന്നിവിടിങ്ങളിലാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
തിരുവനന്തപുരം (878), കൊല്ലം (704), പത്തനംതിട്ട (222), ആലപ്പുഴ (778), കോട്ടയം (499), ഇടുക്കി (111), എറണാകുളം (753), തൃശൂര്‍ (723), പാലക്കാട് (400), മലപ്പുറം (1125), കോഴിക്കോട് (1171), വയനാട് (115), കണ്ണൂര്‍ (376), കാസര്‍കോട് (360) എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം (22), കാസര്‍കോട് (3), എറണാകുളം (20), കണ്ണൂര്‍ (12), തൃശൂര്‍ (22), മലപ്പുറം (5), കോഴിക്കോട് (5), കോട്ടയം (0), ആലപ്പുഴ (2), വയനാട് (4), പത്തനംതിട്ട (11), കൊല്ലം (4), പാലക്കാട് (2) എന്നീ ജില്ലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം (1074), കൊല്ലം (1384), പത്തനംതിട്ട (222), ആലപ്പുഴ (348), കോട്ടയം (452), ഇടുക്കി (98), എറണാകുളം (458), തൃശൂര്‍ (860), പാലക്കാട് (315), മലപ്പുറം (909), കോഴിക്കോട് (835), വയനാട് (152), കണ്ണൂര്‍ (492), കാസര്‍കോട് (835) എന്നിവിടങ്ങളിലാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
വിവിധ ജില്ലകളിലായി 2,73,686 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,45,261 പേര്‍ വീടുകളിലും 28425 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2892പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,321സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്‍റിജന്‍ അസെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,71,365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,185 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
11പുതിയ ഹോട്ട് സ്‌പോട്ടുകള്‍
പത്തനംതിട്ട ജില്ലയിലെ അടൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), ഓമല്ലൂര്‍ (4), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (സബ് വാര്‍ഡ് 8, 9), വെള്ളത്തൂവല്‍ (സബ് വാര്‍ഡ് 5, 6, 9), തൃശൂര്‍ ജില്ലയിലെ അന്നമനട (2, 3), പനച്ചേരി (3, 22, 23), അവനൂര്‍ (5), ചൊവ്വന്നൂര്‍ (13), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (7), എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് (1), കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 38 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.