തിരുവനന്തപുരം: സംസ്ഥാനത്ത് 1,564 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതിൽ 1,380 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 98 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 60 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 100 പേർക്കും രോഗമുണ്ട്. 15 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. രോഗബാധിതരായിരുന്ന 766 പേർക്ക് സുഖം പ്രാപിച്ചു. ഇന്ന് മൂന്ന് മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 129 ആയി.
ഓഗസ്റ്റ് ഏഴിന് മരിച്ച തിരുവനന്തപുരം മുക്കോല സ്വദേശി ലിസി സാജന്‍ (55), ഓഗസ്റ്റ് എട്ടിന് മരിച്ച കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), ഓഗസ്റ്റ് പത്തിന് മരിച്ച മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (63) എന്നിവരുടെ പരിശോധനാഫലം കൊവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. നിലവിൽ 13,839 പേർ രോഗ ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. അതേസമയം കൊവിഡ് പിടിപ്പെട്ട 25,692 പേർ ഇതിനോടകം രോഗമുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,061 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1,40,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 12,683 പേര്‍ ആശുപത്രികളിലുമാണ്. 1670 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:-
തിരുവനന്തപുരം - 434, പാലക്കാട് - 202, മലപ്പുറം - 202, എറണാകുളം - 115, കോഴിക്കോട് - 98, കാസർകോട് - 79, പത്തനംതിട്ട - 75, തൃശൂര്‍ - 75, കൊല്ലം - 74, ആലപ്പുഴ - 72, കോട്ടയം - 53, ഇടുക്കി - 31, കണ്ണൂര്‍ - 27, വയനാട് - 27 എന്നിങ്ങനെയാണ് ഒടുവിൽ രോഗ ബാധിതരായവരുടെ കണക്ക്.
തലസ്ഥാനത്താണ് ഏറ്റവും കൂടുതൽ സമ്പർക്ക രോഗികളുള്ളത്. 434 രോഗികളിൽ 428 പേർക്കും സമ്പർക്കം വഴിയാണ് രോഗം. ആലപ്പുഴ ജില്ലയിലെ അഞ്ച് ഐടിബിപി ജീവനക്കാര്‍ക്കും എറണാകുളം ജില്ലയിലെ നാല് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗമുണ്ട്. ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് നല്ലേപ്പിള്ളി (കണ്ടെയ്‌ൻമെന്‍റ് സോണ്‍ വാര്‍ഡ് 2, 3), തെങ്കുറിശി (3), പുതുക്കോട് (1), അകത്തേത്തറ (9), വടവന്നൂര്‍ (13), കാവശേരി (5), തൃശൂരിലെ കൊരട്ടി (1, 9), പനച്ചേരി (6 (സബ് വാര്‍ഡ്), 7, 8), ചാലക്കുടി (19), എറണാകുളത്ത് കടമക്കുടി (സബ് വാര്‍ഡ് 6), വാളകം (സബ് വാര്‍ഡ് 1), മലപ്പുറത്ത് ചാലിയാര്‍ (1, 5, 11, 12, 13), ഒതുക്കുങ്ങല്‍ (3, 4, 5, 6, 12, 13, 14, 15, 16, 17, 18, 19), ആലപ്പുഴയിലെ അമ്പലപ്പുഴ സൗത്ത് (2), കോഴിക്കോട് ബാലുശേരി (4 ,11), കൊല്ലത്ത് വെളിയം (19) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ 544 ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്.