ETV Bharat / state

സംസ്ഥാനത്ത് 6316 പേര്‍ക്ക് കൂടി കൊവിഡ്; 5924 പേർക്ക് രോഗമുക്തി

author img

By

Published : Dec 2, 2020, 6:05 PM IST

Updated : Dec 2, 2020, 6:56 PM IST

kerala covid update today  kerala covid  pinarayi vijayan  കേരള കൊവിഡ്  കേരള കൊവിഡ് അപ്‌ഡേറ്റ്  പിണറായി വിജയൻ
സംസ്ഥാനത്ത് 6316 പേര്‍ക്ക് കൂടി കൊവിഡ്; 5924 പേർക്ക് രോഗമുക്തി

17:13 December 02

634 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 5539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് 6316 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 634 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 28 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. 5539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 5924 പേർ രോഗമുക്തി നേടിയപ്പോൾ 61,455 പേർ ചികിത്സയിൽ തുടരുന്നു. ആകെ മരണസംഖ്യ 2298 ആയി ഉയർന്നു. 5924 പേർ കൂടി രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളിൽ 56,993 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 5,50,788 പേർ രോഗമുക്തി നേടി.  

28 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിനി സുമതി (65), പാല്‍ക്കുളങ്ങര സ്വദേശി ഗണേശ പിള്ള (82), ശ്രീകാര്യം സ്വദേശി തുളസീധരന്‍ നായര്‍ (57), തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി പ്രേമ (60), കൊല്ലം തോവള്ളി സ്വദേശിനി ലീല ഭായ് (58), ആലപ്പുഴ റോഡുമുക്ക് സ്വദേശി ത്രിലോക് (64), മുള്ളത്തുവളപ്പ് സ്വദേശി കാസിം (85), കോട്ടയം ചങ്ങനാശേരി സ്വദേശി തോമസ് ചാക്കോ (93), വൈക്കം സ്വദേശി ഗോപാലകൃഷ്‌ണൻ (56), ആദിച്ചറ സ്വദേശിനി ഷാഹിദ (58), എറണാകുളം കൊച്ചി സ്വദേശിനി മേരി പൈലി (81), പച്ചാളം സ്വദേശി ടി. സുബ്രഹ്മണ്യന്‍ (68), മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് (90), തോപ്പുമ്പടി സ്വദേശിനി മേരി അസീംപ്റ്റ (72), ആലപാറ സ്വദേശി പാപ്പച്ചന്‍ (86), ഫോര്‍ട്ട് കൊച്ചി സ്വദേശിനി ഹവാബീ (72), ആലുവ സ്വദേശി അബ്‌ദുൾ ഹമീദ് (75), തൃശൂര്‍ പുതൂര്‍ സ്വദേശിനി ലീല (57), മലപ്പുറം തിരൂര്‍ സ്വദേശി ഹംസ (70), കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി നഫീസ (66), വേങ്ങര സ്വദേശിനി ഉണ്ണിമ (70), നാന്ദി സ്വദേശി അബ്‌ദു റഹ്മാന്‍ (65), മുക്കം സ്വദേശി ശ്രീധരന്‍ (75), വെള്ളപ്പറമ്പ് സ്വദേശിനി കുഞ്ഞാത്തു (76), മുക്കം സ്വദേശി മൂസ (75), രാമനാട്ടുകര സ്വദേശി രാമകൃഷ്‌ണൻ നായര്‍ (87), താഴം സ്വദേശി രമേഷ് കുമാര്‍ (49), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടി (88), എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.  

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി 200, കാസർകോട് 108 എന്നിങ്ങനെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്.  

തിരുവനന്തപുരം, കോഴിക്കോട് ആറ് വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ 5 വീതം, മലപ്പുറം 4, കോല്ലം, തൃശൂര്‍ 3 വീതം, കാസർകോട് 2, ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

മലപ്പുറം 764, കോഴിക്കോട് 688, എറണാകുളം 585, തൃശൂര്‍ 637, കോട്ടയം 537, തിരുവനന്തപുരം 371, ആലപ്പുഴ 430, പാലക്കാട് 269, കൊല്ലം 358, പത്തനംതിട്ട 220, വയനാട് 261, കണ്ണൂര്‍ 165, ഇടുക്കി 152, കാസർകോട് 102 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 465, കൊല്ലം 390, പത്തനംതിട്ട 193, ആലപ്പുഴ 922, കോട്ടയം 264, ഇടുക്കി 73, എറണാകുളം 443, തൃശൂര്‍ 537, പാലക്കാട് 371, മലപ്പുറം 1054, കോഴിക്കോട് 814, വയനാട് 108, കണ്ണൂര്‍ 258, കാസകോട് 32 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്.  

നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍

വയനാട് നൂല്‍പ്പുഴ (കണ്ടെയ്‌ന്‍മെന്‍റ് സോണ്‍ വാര്‍ഡ് 5, 6, 16 (സബ് വാര്‍ഡ്), കണിയമ്പാറ്റ (സബ് വാര്‍ഡ് 4), തിരുവനന്തപുരം പുളിമാത്ത് (18, 19), ഇളങ്കണ്‍ (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 26 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 479 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,280 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,94,018 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 15,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1716 പേരെയാണ് പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്‍റിനൽ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍, ആര്‍.ടി. എല്‍.എ.എം.പി, ആന്‍റിജൻ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,78,278 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Last Updated : Dec 2, 2020, 6:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.