തിരുവനന്തപുരം: കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ വൻ സുരക്ഷാ വീഴ്‌ചയെന്ന് ആരോപണം. വർക്കല എസ്ആർ മെഡിക്കൽ കോളജിലെ കേന്ദ്രത്തിനെതിരെയാണ് പരാതി. ചൊവ്വാഴ്ച അർധ രാത്രിയിൽ റിമാൻഡ് പ്രതി സ്ത്രീകളുടെ വാർഡിൽ കടന്നുകയറി ചികിത്സയിലുള്ളവരെ ആക്രമിക്കാന്‍ ശ്രമിച്ചതായാണ് ആരോപണം.
തീരദേശ മേഖലകളിൽ നിന്നുമടക്കം കൊവിഡ് ബാധിതരായവരാണ് വർക്കല എസ്ആർ മെഡിക്കൽ കോളജിലുള്ളത്. ഇതു കൂടാതെ വിവിധ കേസുകളിൽ പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്ത കൊവിഡ് രോഗികളും ഇവിടെയുണ്ട്. എന്നാൽ യാതൊരു വിധ സുരക്ഷാ സംവിധാനവുമില്ലാതെ കുറ്റവാളികളെ സാധാരണ രോഗികൾക്കൊപ്പം പ്രവേശിപ്പിച്ചിരിക്കുന്നുവെന്ന് അന്തേവാസികള്‍ ആരോപിക്കുന്നു.
ഒന്നാം നിലയിൽ സ്ത്രീകളും താഴത്തെ നിലയിൽ പുരുഷന്മാരുമാണ്. നാല് സ്ത്രീകൾ മാത്രമാണ് ഇവിടെ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച അർധരാത്രി ഒരു സ്ത്രീ ഒച്ച കേട്ട് ഉണർന്നപ്പോള്‍ ഷർട്ടിടാതെ ഒരാൾ ഓടുന്നത് കണ്ടു. ഇതേ തുടർന്ന് ഇവർ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഇവർ പുരുഷന്മാരുടെ വാർഡിലെത്തി കാര്യം പറഞ്ഞു. പിന്നീട് നടന്ന അന്വേഷണത്തില്‍ പ്രതിയായുള്ള രോഗിയെ കാണാനില്ലെന്ന് അറിയുന്നത്.
അര്‍ധരാത്രിയില്‍ നടന്ന സംഭവമായിട്ടും ബുധനാഴ്ച രാവിലെ എട്ടരവരെയും ആരോഗ്യപ്രവര്‍ത്തകരോ പൊലീസോ സംഭവത്തെ കുറിച്ച് അന്വേഷിച്ച് എത്തിയില്ലെന്നും അന്തേവാസികള്‍ പരാതി പറയുന്നു.