തിരുവനന്തപുരം: ഓണക്കാലത്ത് പ്രതീക്ഷ നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ പച്ചക്കറി ഗ്രാമമായ വെള്ളായണി. മഴ ചതിച്ചതോടെ വിളവ് ഗണ്യമായി കുറഞ്ഞതും കൊവിഡിൻ്റെ പശ്ചാത്തലത്തിൽ വിൽപന ഇടിഞ്ഞതുമാണ് കർഷകരുടെ
പ്രതീക്ഷകൾ തകർത്തത്. വിപണിയിൽ ഇതര സംസ്ഥാന പച്ചക്കറികൾ എത്തുന്നതും ഇത്തവണ വലിയ തിരിച്ചടിയാവുമെന്ന് ഇവർ കണക്കുകൂട്ടുന്നു. ഓണത്തിന് തയ്യാറെടുക്കുന്ന വെള്ളായണിയിലെ പച്ചക്കറിപ്പാടങ്ങൾക്ക് പഴയ പകിട്ടില്ല. അപ്രതീക്ഷിതമായി പെയ്‌ത മഴയിൽ വെള്ളം കയറി വിളവു നശിച്ചതാണ് ആദ്യത്തെ അടി. 25 വർഷമായി പാപ്പാഞ്ചാണി ഏലായിൽ കൃഷിയിറക്കുന്ന അജയന് കനത്ത നഷ്ടമാണ് ഇതുമൂലമുണ്ടായത്.
കൊവിഡും മഴയും; ഓണക്കാലത്ത് പ്രതീക്ഷ നഷ്‌ടപ്പെട്ട് വെള്ളായണി - covid 19
മഴ ചതിച്ചതോടെ വിളവ് ഗണ്യമായി കുറഞ്ഞതും കൊവിഡിൻ്റെ പശ്ചാത്തലത്തിൽ വിൽപന ഇടിഞ്ഞതുമാണ് കർഷകരുടെ പ്രതീക്ഷകൾ തകർത്തത്.