ETV Bharat / state

വേദികള്‍ക്ക് കൊവിഡ് തിരശീലയിട്ടു ; പ്രതിസന്ധിച്ചുഴിയില്‍ പാറശാല വിജയന്‍ - drama

കൊവിഡ് മഹാമാരിമൂലം വരുമാനമാർഗം നിലച്ചതോടെ വീട്ടുവാടക പോലും നൽകാൻ കഴിയാതെ ബുദ്ധിമുട്ടിലാണ് പാറശാല വിജയൻ എന്ന നാടക കലാകാരൻ.

drama artist in crisis  കൊവിഡ് പ്രതിസന്ധി  കൊവിഡ് പ്രതിസന്ധിയിൽ നാടക കലാകാരൻ  കൊവിഡ് പ്രതിസന്ധിയിൽ കലാകാരൻ  നാടക കലാകാരൻ  കലാകാരൻ  drama artist  covid crisis  പാറശാല വിജയൻ  parassala vijayan  drama  നോടകം
കൊവിഡ് പ്രതിസന്ധി ജീവിതത്തിൽ തിരശീല വീഴ്‌ത്തിയ നാടക കലാകാരൻ
author img

By

Published : Jun 23, 2021, 8:55 PM IST

തിരുവനന്തപുരം : 40 വർഷക്കാലമായി ജീവശ്വാസം പോലെ നാടകത്തെ കൊണ്ടുനടക്കുന്ന കലാകാരനാണ് പാറശാല വിജയൻ. എന്നാൽ കൊവിഡ് മഹാമാരി വേദികൾക്ക് തിരശീല വീഴ്ത്തിയപ്പോൾ വിജയന്‍റെ ജീവിതവും ഇരുട്ടിലായി. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത വിജയന്‍ വീട്ടുവാടക പോലും നൽകാൻ കഴിയാതെ ഉഴലുകയാണ്.

Also Read: ഒരിക്കല്‍ രാജ്യത്തിന് മാതൃക, ഇന്ന് പെരുവഴിയില്‍: പ്രശ്‌നം സാങ്കേതികം

കൊവിഡ് മൂലം കടബാധ്യത

നാടകത്തോടുള്ള താൽപര്യം മൂലം ആരംഭിച്ചതാണ് ഭരതക്ഷേത്രം എന്ന നാടക സമിതി. എന്നാൽ കൊവിഡ് വിലങ്ങുതടിയായതോടെ ഇതിനായി മുതൽമുടക്കിയ 15 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയിലാണ് വിജയൻ.

ആദ്യത്തെ ലോക്ക്ഡൗൺ സമയത്ത് തിരശീല വീണ നാടക ലോകത്തിന് ഇനിയും തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല. ഒന്നാംഘട്ട രോഗ വ്യാപനത്തിന് ശേഷം പല മേഖലകളിലും പുനർജീവനം ഉണ്ടായെങ്കിലും ഈ മേഖലയിൽ ഒരു മാറ്റവും ഉണ്ടാകാത്തത് ബാധ്യതകൾ വർധിക്കാൻ കാരണമായി.

ആരോഗ്യ പ്രശ്നങ്ങൾ വിലങ്ങുതടിയായി

വിജയനോടൊപ്പം പ്രവർത്തിച്ച മറ്റ് കലാകാരന്മാരുടെ അവസ്ഥയും ഭിന്നമല്ല. മറ്റ് ജീവിതമാർഗങ്ങൾ നേടാൻ ശ്രമിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളും പ്രായവും വിജയനുൾപ്പെടെ പലർക്കും വിലങ്ങുതടിയായി.

കൊവിഡ് പ്രതിസന്ധി ജീവിതത്തിൽ തിരശീല വീഴ്‌ത്തിയ നാടക കലാകാരൻ

മാത്രമല്ല ഇടയ്ക്ക് ആരംഭിച്ച പല സംരംഭങ്ങളുടെ പരാജയങ്ങളും അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം തളർത്തുന്നു. ഇടയ്ക്ക് നിരവധി സീരിയലുകളിൽ ചെറിയ വേഷങ്ങൾ കാഴ്‌ചവച്ചെങ്കിലും സീരിയൽ ലോകത്തുണ്ടായ പ്രതിസന്ധികളും ഈ കലാകാരന്‍റെ ജീവിതത്തിൽ തടസമായി.

Also Read: കൊവിഡ് വ്യാപനം; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 11 വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും

വീട്ട് വാടക പോലും നൽകാൻ കഴിയുന്നില്ല

കഴിഞ്ഞ അഞ്ച് മാസക്കാലമായി വീട്ടുവാടക നൽകാൻ കഴിയുന്നില്ലെന്നും ഉടമസ്ഥന്‍റെ ഔദാര്യത്തിലാണ് ഇപ്പോൾ കുടുംബം കഴിഞ്ഞുപോകുന്നതെന്നും വിജയൻ പറയുന്നു. ഒരു വീട് എന്ന സ്വപ്നത്തിന് നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നെങ്കിലും അവിടെയും അർഹമായ പരിഗണനകൾ ലഭിച്ചില്ല.

എകെജി, ഇഎംഎസ്, തുടങ്ങിയ പാർട്ടി നാടകങ്ങൾ ഉൾപ്പെടെ എഴുപതിൽ പരം നാടകങ്ങളിൽ വിവിധ വേഷങ്ങളിൽ പകർന്നാടിയ വിജയൻ ഇപ്പോൾ ജീവിത പ്രതിസന്ധിയില്‍ പകച്ചുനില്‍ക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.