ETV Bharat / state

കൊവിഡ് 19; സംസ്ഥാനത്ത് 1,116 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി

149 പേർ ആശുപത്രിയിലും 967 പേർ വീടുകളിലും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. രോഗബാധിത രാജ്യങ്ങളിൽ നിന്ന് വന്നവരെ കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാർഡ് തലത്തിൽ പരിശോധന നടത്തും.

കൊവിഡ് 19  പത്തനംതിട്ട സ്വദേശികളുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന 270 പേരെ കണ്ടെത്തി  കെ.കെ. ശൈലജ  തിരുവനന്തപുരം  പത്തനംതിട്ട  ആരോഗ്യ മന്ത്രി കെ.കെ ശൈലജ കൊവിഡ് 19 വൈറസ് ബാധ  covid 19  Pathanamthitta  kk shailaja
കൊവിഡ് 19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായി കെ.കെ. ശൈലജ
author img

By

Published : Mar 9, 2020, 9:42 PM IST

Updated : Mar 9, 2020, 9:52 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ വീണ്ടും കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.സംസ്ഥാനത്ത് ഇതുവരെ 1,116 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതിൽ 149 പേർ ആശുപത്രിയിലും 967 പേർ വീടുകളിലും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട സ്വദേശികളായ കൊവിഡ് 19 ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും തുടരുകയാണ് . ഇവരുമായി ഇടപഴകിയ 270 പേരെ ഇതുവരെ കണ്ടെത്തി. ഇതിൽ 95 പേർ ഇവരുമായി നേരിട്ട് ഇടപഴകിയവരാണ്.

കൊവിഡ് 19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായി കെ.കെ. ശൈലജ

രോഗബാധിത രാജ്യങ്ങളിൽ നിന്നും വന്നവരെ കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാർഡ് തലത്തിൽ പരിശോധന നടത്തും. ഇതിന് റസിഡന്‍സ് അസോസിയേഷനുകളുടെ സഹായവും തേടുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റിവയ്ക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കുകയാണ്. നിരീക്ഷണത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉള്ള കുട്ടികൾക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Last Updated : Mar 9, 2020, 9:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.