തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്കുണ്ടായത് 33675 കോടിയുടെ നഷ്‌ടമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിസന്ധി പരിഹരിക്കാൻ തദ്ദേശീയ വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഒരോ പഞ്ചായത്തിലും ഒരു ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയ്ക്ക് പദ്ധതി ആരംഭിക്കും.
പ്രമുഖ ടൂറിസം കേന്ദ്രങ്ങളിൽ ജൂലൈ 15നു മുമ്പ് പൂർണമായും വാക്‌സിനേഷൻ നടപ്പാക്കുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി രൂപീകരിക്കാൻ നടപടി തുടങ്ങിയതായും അദ്ദേഹം മന്ത്രി സഭയിൽ വ്യക്തമാക്കി.
Also Read: ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി രൂപീകരിക്കും