ETV Bharat / state

ശിവന്‍കുട്ടി അടക്കമുള്ളവര്‍ക്ക് വിടുതലില്ല ; കൈയാങ്കളിക്കേസിലെ ഹര്‍ജി തള്ളി

author img

By

Published : Oct 13, 2021, 12:14 PM IST

Updated : Oct 13, 2021, 3:35 PM IST

വിടുതൽ ഹർജി തള്ളിയത് പൊതുമുതൽ നശീകരണ നിയമം നിലനിൽക്കുന്നതിനാൽ വിചാരണ നടത്തി മാത്രമേ കേസ് അവസാനിപ്പിക്കാൻ കഴിയുകയുള്ളൂ എന്ന നിരീക്ഷണത്തോടെയായിരുന്നു കോടതി നടപടി.

അടുത്ത മാസം 22 ന് മുഴുവൻ പ്രതികളും കോടതയിൽ ഹാജരാകനും കോടതി നിർദ്ദേശിച്ചുഅന്ന് പ്രതികൾക്കെതിരെ കുറ്റപത്രം വായിക്കും  court rejects release petition of accused in legislative assembly ruckus case  പൊതുമുതൽ നശീകരണ നിയമം  നിയമസഭ കൈയാങ്കളി കേസ്  വിടുതൽ ഹർജി കോടതി തള്ളി  ഹർജി കോടതി തള്ളി  court rejects release petition  legislative assembly ruckus case  വിദ്യാഭ്യാസ മന്ത്രി  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  വി ശിവൻകുട്ടി  വാച്ച് ആൻഡ് വാർഡ്  കെ എം മാണി ബജറ്റ്  കെ എം മാണി  court rejects release petition of v sivankutty
court rejects release petition of accused in legislative assembly ruckus case

തിരുവനന്തപുരം : നിയമസഭ കൈയാങ്കളി കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള ഇടതുമുന്നണി നേതാക്കൾ നൽകിയ വിടുതൽ ഹർജി കോടതി തള്ളി. പൊതുമുതൽ നശീകരണ നിയമം നിലനിൽക്കുന്നതിനാൽ വിചാരണ നടത്തി മാത്രമേ കേസ് അവസാനിപ്പിക്കാൻ കഴിയുകയുള്ളൂ എന്ന നിരീക്ഷണത്തോടെയായിരുന്നു കോടതി നടപടി.

മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, മുൻ എംഎൽഎമാരായ കെ. അജിത്, കെ. കുഞ്ഞമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. അടുത്ത മാസം 22ന് മുഴുവൻ പ്രതികളും ഹാജരാകാനും കോടതി നിർദേശിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ALSO READ: ഉത്ര വധക്കേസ് വിധി അൽപസമയത്തിനകം

വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥരാണ് ആക്രമണം നടത്തിയതെന്നായിരുന്നു വിടുതല്‍ ഹര്‍ജിയില്‍ പ്രതിഭാഗത്തിന്‍റെ വാദം. പ്രതികൾ ഇത് പ്രതിരോധിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്‌തത്. മാത്രവുമല്ല സഭയിൽ പ്രതിഷേധ പ്രകടനം മാത്രമാണ് നടത്തിയതെന്നും അവകാശപ്പെട്ടിരുന്നു.

അതേസമയം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ നശിപ്പിക്കാന്‍ ഒരു എംഎൽഎക്കും അധികാരമില്ലെന്നാണ് സർക്കാർ വാദം. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തി എന്നാണ് പൊലീസ് കേസ്.

Last Updated : Oct 13, 2021, 3:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.