ETV Bharat / state

Court Order On Nanthancode Massacre Case നന്തൻകോട് കൂട്ടക്കൊല: 'പ്രതിയുടെ മാനസിക നിലയില്‍ അന്വേഷണം വേണം'; റിപ്പോർട്ട് നല്‍കാന്‍ കോടതി - നന്തൻകോട് കൂട്ടക്കൊല

Court Order On Nanthancode Massacre Case In Thiruvananthapuram: നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേഡൽ ജിൻസൺ രാജയുടെ മാനസികനിലയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നല്‍കാനാണ് കോടതി നിർദേശം

നന്തൻകോട് കൂട്ടക്കൊല കേസ്  കേഡൽ ജിൻസൺ രാജ  Court Order On Nanthancode Massacre Case  Nanthancode Massacre Case news
Court Order On Nanthancode Massacre Case
author img

By ETV Bharat Kerala Team

Published : Sep 9, 2023, 3:28 PM IST

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിലെ (Nanthancode Massacre Case) പ്രതി കേഡൽ ജിൻസൺ രാജയുടെ (Defendant's Cadell Jeanson Raja) മാനസികനിലയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ചുമതല. പ്രതിയുടെ മാനസിക നിലയിലുണ്ടായ (Defendant's Mental State On Nanthancode Massacre Case) തകരാറിൽ സംഭവിച്ച കൊലയാണെന്നും അതുകൊണ്ട് കേസിൽ നിന്നും തന്നെ വിടുതല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

കേഡലിന്‍റെ ഈ ആവശ്യം തള്ളിയ കോടതി പ്രതിയുടെ മാനസികനിലയെ കുറിച്ച് വ്യക്തത വരുത്തിയ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. കൂടാതെ പ്രതിയുടെ ജാമ്യാപേക്ഷയും തള്ളി. കഴിഞ്ഞ ആറ് വർഷമായി പ്രതി പേരൂർക്കട മാനസിക ആരോഗ്യ ആശുപത്രിയിലാണ്. ഈ മാസം 21ന് കോടതി കേസ് വീണ്ടും പരിഗണിക്കും. ഒരു കേസിന്‍റെ വിചാരണ നേരിടാനുള്ള പ്രാപ്‌തിയില്ലെന്നും, കേഡലിന് സ്‌കീസോഫ്രീനിയ എന്ന അസുഖമാണെന്നും പൊലീസ് നേരത്തെ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

2017 ഏപ്രിൽ എട്ടിനാണ് നാടിനെ നടുക്കിയ കേഡൽ ജിൻസൺ രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്. മുഖ്യപ്രതിയായ കേഡലിനെതിരെ ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ക്ലിഫ് ഹൗസിന് സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടിലാണ് പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ആലുവ സംഭവം; കുറ്റപത്രം സമർപ്പിച്ചു: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഈ കഴിഞ്ഞ സെപ്‌റ്റംബര്‍ ഒന്നിനാണ് കുറ്റപത്രം സമർപ്പിച്ചത്. ബിഹാർ സ്വദേശി അസ്‌ഫാക് ആലമാണ് നാടിനെ നടുക്കിയ ക്രൂരമായ കുറ്റകൃത്യത്തിലെ ഏക പ്രതി. എറണാകുളം അഡീഷണൽ ഡിസ്ട്രിക്‌ട് സെഷൻസ് കോർട്ടിലാണ് അന്വേഷണ സംഘത്തലവനായ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ കുറ്റപത്രം സമർപ്പിച്ചത്.

READ MORE| Charge Sheet Submitted On Aluva Murder : ആലുവ കൊലപാതകം : കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്, പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ശ്രമം

ശക്തമായ സാഹചര്യ തെളിവുകള്‍, സയന്‍റിഫിക്, സൈബർ ഫൊറൻസിക് തെളിവുകള്‍, ഡോക്‌ടർമാരുടെ റിപ്പോർട്ട്, മെഡിക്കൽ രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. 645 പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷികളാണ് ഉളളത്. ചെരിപ്പ്, വസ്ത്രം ഉൾപ്പടെ വസ്‌തുക്കളും, നിർണായക രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ ബിഹാറിലും, ഡൽഹിയിലും പോയി പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതും കുറ്റപത്രത്തിലുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വിധത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.