ETV Bharat / state

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും കാമുകനും മരിച്ച നിലയില്‍ - അറാഫത്ത്(26)

കമിതാക്കളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഈ മാസം 25ന് പെൺകുട്ടിയെ കാണാതായെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും കാമുകനും മരിച്ച നിലയില്‍
author img

By

Published : Sep 30, 2019, 6:33 PM IST

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും കാമുകനെയും വാടക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊളിക്കോട് പഞ്ചായത്തിൽ മരുതുമ്മൂട് മൊട്ടമൂട് ഷിഹാന മൻസിലിൽ ഷിജുവിൻ്റെയും ഷീജയുടേയും മകൾ ഷിഹാന (16) , ചായം എട്ടാംകല്ല് വാവറക്കോണത്ത് വാടകക്ക് താമസിക്കുന്ന അബ്ദുല്‍ അസീസിൻ്റെ മകൻ അറാഫത്ത്(26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്‌ച രാവിലെ എട്ടാംകല്ല് സ്വദേശി അബ്ദുൾ റഷീദിൻ്റെ വീട്ടിലാണ് സംഭവം. ഈ മാസം 25ന് പെൺകുട്ടിയെ കാണാതായെന്ന് രക്ഷിതാക്കൾ പൊലീസിൽ വിവരമറിയിച്ചിരുന്നു.

അന്വേഷണത്തിൻ്റെ ഭാഗമായി വാടക വീട്ടിലെത്തിയ പൊലീസ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷം അറാഫത്തിനോടൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ പൊലീസ് പിടികൂടിയിരുന്നു. പോക്സോ പ്രകാരം കേസെടുത്ത പൊലീസ് യുവാവിനെ മൂന്നു മാസം ശിക്ഷിക്കുകയും ചെയ്തു. ഇവരുടെ വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ സമ്മതിച്ചിരുന്നു.

വിതുരയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു ഷിഹാന. വിതുരയിൽ ബേക്കറി ജീവനക്കാരനായിരുന്ന അറാഫത്ത് ഒരാഴ്‌ച മുമ്പാണ് ജോലി ഉപേക്ഷിച്ച് പത്തനംതിട്ടയിലേക്കു പോയത്. നെടുമങ്ങാട് തഹസിൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്കു മാറ്റി.

Intro:വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും കാമുകനേയും വാടക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊളിക്കോട് പഞ്ചായത്തിൽ മരുതുമ്മൂട് മൊട്ടമൂട് ഷിഹാന മൻസിലിൽ ഷിജുവിന്റെയുംടെ ഷീജയുടേയും മകൾ ഷിഹാന(16), ചായം എട്ടാംകല്ല് വാവറക്കോണത്ത് വാടകയ്ക്കു താമസിക്കുന്ന അബ്ദുൾ അസീസിന്റെ മകൻ അറാഫത്ത്(26) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ എട്ടാംകല്ല് സ്വദേശി അബ്ദുൾ റഷീദിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്
.ഇക്കഴിഞ്ഞ 25 -നാണ് പെൺകുട്ടിയെ കാണാതായി. തുടർന്ന് രക്ഷകർത്താക്കൾ പോലീസിൽ വിവരമറിയിച്ചു. കണ്ടെത്താനുള്ള അന്വേഷണം നടക്കവെയാണ് ഇരുവരെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വാടക വീട്ടിലുമെത്തി.കഴിഞ്ഞ വർഷം പെൺകുട്ടി അറാഫത്തിനോടൊപ്പം ഒളിച്ചോടിയിരുന്നു. അന്ന് പോലീസ് പിടികൂടി. പോക്സോ പ്രകാരം കേസെടുക്കുകയും യുവാവിനെ മൂന്നു മാസം ശിക്ഷിക്കുകയും ചെയ്തു. തുടർന്ന് ഇവരുടെ വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ സമ്മതിച്ചിരുന്നു
വിതുരയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്ലസ് വണ്ണിനു പഠിക്കുകയായിരുന്നു ഷിഹാന. ഒരു സഹോദരനുണ്ട്. നേരത്തെ വിതുരയിൽ ബേക്കറി ജീവനക്കാരനായിരുന്ന അറാഫത്ത് ഒരാഴ്ച മുമ്പ് ഇത് ഉപേക്ഷിച്ച് പത്തനംതിട്ടയിലേക്കു പോയി. ഇയാൾക്ക് ഒരു സഹോദരിയുണ്ട്.
നെടുമങ്ങാട് തഹസിൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹങ്ങൾ മൃതദേഹപരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്കു കൊണ്ടു പോയി.Body:.......Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.