തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിൽ വനിത പ്രാതിനിധ്യം ഉറപ്പുവരുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ. അഞ്ച് കോര്‍പ്പറേഷനുകളിൽ മൂന്നിലും വനിതകൾ മേയര്‍മാരാകും. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നീ കോർപ്പറേഷനുകളാണ് വനിതകൾ ഭരിക്കുക. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി.
ഇതുകൂടാതെ 14 ജില്ല പഞ്ചായത്തുകളില്‍ ഏഴെണ്ണത്തിലും വനിത അധ്യക്ഷരായിരിക്കും. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് അധ്യക്ഷ പദം വനിതകള്‍ക്ക് സംവരണം ചെയ്തത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പട്ടികജാതിക്ക് സംവരംണം ചെയ്‌തു.