ETV Bharat / state

നിയമനക്കത്ത് വിവാദം : പ്രതിഷേധങ്ങള്‍ക്ക് അയവ് വരുത്താന്‍ സര്‍ക്കാര്‍, പ്രതിപക്ഷ പ്രതിനിധികളുമായി മന്ത്രിയുടെ ചര്‍ച്ച ഇന്ന്

നഗരസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ നേതാക്കളെയാണ് മന്ത്രി എം ബി രാജേഷ് സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയ്‌ക്ക് വിളിച്ചിരിക്കുന്നത്

corporation letter controversy  letter controversy  mb rajesh  letter controversy minister mb rajesh  mb rajesh meeting  നിയമന കത്ത് വിവാദം  കത്ത് വിവാദം  സര്‍ക്കാര്‍  നഗരസഭ  എം ബി രാജേഷ്  കോൺഗ്രസ്  ബിജെപി
എംബി രാജേഷ്
author img

By

Published : Dec 5, 2022, 10:51 AM IST

തിരുവനന്തപുരം : നഗരസഭയിലെ നിയമനക്കത്ത് വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാനുള്ള ഇടപെടലുമായി സര്‍ക്കാര്‍. തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷിന്‍റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടറിയേറ്റില്‍ യോഗം ചേരും. യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയാകും.

കത്ത് വിവാദത്തില്‍ സമരം ചെയ്യുന്ന ജില്ല നേതാക്കളുമായാണ് ചര്‍ച്ച. നഗരസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടികളുടെ നേതാക്കളെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അതേസമയം മന്ത്രിയുമായി യോഗം തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലും വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

നഗരസഭയിലേക്ക് ബിജെപി മാർച്ച് നടത്തും. ഭരണസമിതിയെ പിരിച്ചുവിടണമെന്നാണ് ആവശ്യം. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള കോൺഗ്രസ് ധർണയും തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.