തിരുവനന്തപുരം: ലോക്ക് ഡൗൺ സമയത്ത് നഗരത്തിൽ ഭക്ഷണത്തിനു ബുദ്ധിമുട്ട് നേരിടുന്നവർക്ക് സഹായമായി നഗരസഭയുടെ ജനകീയ ഹോട്ടൽ നാളെ തുറക്കും. 25 രൂപയ്ക്ക് ഇവിടെ നിന്ന് ഊണ് ഓർഡർ അനുസരിച്ച് വീടുകളിലെത്തിക്കും. സമൂഹ അടുക്കളകളിലെ സൗജന്യ ഭക്ഷണം അർഹർക്കു മാത്രം എത്തിക്കുന്നതിനു വേണ്ടിയാണ് ഹോട്ടൽ ആരംഭിക്കുന്നതെന്ന് മേയർ കെ ശ്രീകുമാർ പറഞ്ഞു. 7034 00 1843 , 7012 28 5498, 6235 74 0710 എന്നീ നമ്പറുകളിൽ വിളിച്ചാൽ സേവനം ലഭ്യമാകും. നഗരസഭയും കുടുംബശ്രീയും ചേർന്നാണ് ഹോട്ടൽ പ്രവർത്തിപ്പിക്കുക. ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് പിന്നീട് പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും ഇവിടെ നിന്ന് ലഭ്യമാക്കാനാണ് പദ്ധതി.
തിരുവനന്തപുരം നഗരസഭയുടെ ജനകീയ ഹോട്ടൽ നാളെ തുറക്കും - നഗരസഭയുടെ ജനകീയ ഹോട്ടൽ നാളെ തുറക്കും
സമൂഹ അടുക്കളകളിലെ സൗജന്യ ഭക്ഷണം അർഹർക്കു മാത്രം എത്തിക്കുന്നതിനു വേണ്ടിയാണ് ഹോട്ടൽ ആരംഭിക്കുന്നതെന്ന് മേയർ കെ ശ്രീകുമാർ പറഞ്ഞു. 7034 00 1843 , 7012 28 5498, 6235 74 0710 എന്നീ നമ്പറുകളിൽ വിളിച്ചാൽ സേവനം ലഭ്യമാകും.
![തിരുവനന്തപുരം നഗരസഭയുടെ ജനകീയ ഹോട്ടൽ നാളെ തുറക്കും corperation budget meals opens tomorrow നഗരസഭയുടെ ജനകീയ ഹോട്ടൽ നാളെ തുറക്കും തിരുവനന്തപുരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6689759-165-6689759-1586186209059.jpg?imwidth=3840)
തിരുവനന്തപുരം: ലോക്ക് ഡൗൺ സമയത്ത് നഗരത്തിൽ ഭക്ഷണത്തിനു ബുദ്ധിമുട്ട് നേരിടുന്നവർക്ക് സഹായമായി നഗരസഭയുടെ ജനകീയ ഹോട്ടൽ നാളെ തുറക്കും. 25 രൂപയ്ക്ക് ഇവിടെ നിന്ന് ഊണ് ഓർഡർ അനുസരിച്ച് വീടുകളിലെത്തിക്കും. സമൂഹ അടുക്കളകളിലെ സൗജന്യ ഭക്ഷണം അർഹർക്കു മാത്രം എത്തിക്കുന്നതിനു വേണ്ടിയാണ് ഹോട്ടൽ ആരംഭിക്കുന്നതെന്ന് മേയർ കെ ശ്രീകുമാർ പറഞ്ഞു. 7034 00 1843 , 7012 28 5498, 6235 74 0710 എന്നീ നമ്പറുകളിൽ വിളിച്ചാൽ സേവനം ലഭ്യമാകും. നഗരസഭയും കുടുംബശ്രീയും ചേർന്നാണ് ഹോട്ടൽ പ്രവർത്തിപ്പിക്കുക. ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് പിന്നീട് പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും ഇവിടെ നിന്ന് ലഭ്യമാക്കാനാണ് പദ്ധതി.
TAGGED:
തിരുവനന്തപുരം