തിരുവനന്തപുരം: കൊറോണ വൈറസ് ബാധ കേരളത്തിലെ ടൂറിസം മേഖലയെ ബാധിക്കുന്നുവെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വൈറസ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങളാണ് കേരളത്തിലെ വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയാകുന്നത്. ഇതിൽ സ്വയം നിയന്ത്രണം വേണമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.നിരവധി വിനോദ സഞ്ചാരികള്‍ യാത്ര റദ്ദാക്കി. നിപ വന്നപ്പോള്‍ ഉണ്ടായിരുന്നതിലും അധികമാണിതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
വേമ്പനാട് കായലിലെ അനധികൃത ഹൗസ് ബോട്ടുകളെ നിയന്ത്രിക്കുന്നതിന് നിയമ നിർമാണം കൊണ്ടുവരും. ഇത് അടുത്ത മന്ത്രിസഭയില്‍ പരിഗണക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തോളം ഹൗസ് ബോട്ടുകളാണ് അനധികൃതമായി പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ച് അപകടമുണ്ടായ പശ്ചാത്തലത്തിലാണ് പുതിയ നിയമം.