ETV Bharat / state

വിവാദ കത്ത് : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ - High Court news updates

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട കത്ത് വിവാദ കേസില്‍ സിബിഐ ജുഡീഷ്യല്‍ അന്വേഷണങ്ങളിലൊന്നാവശ്യപ്പെടുന്ന ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

വിവാദ കത്ത് കേസ് ഇന്ന് ഹൈക്കോടതിയില്‍  വിവാദ കത്ത്  സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന്  ഹൈക്കോടതിയില്‍  മേയര്‍ ആര്യ രാജേന്ദ്രന്‍റെ കത്ത് വിവാദം  വിവാദ കത്തിന്മേൽ സിബിഐ അന്വേഷണം  kerala news updates  latest news kerala  Controversial letter case  High Court news updates  Controversial letter case updates
വിവാദ കത്ത് കേസ് ഇന്ന് ഹൈക്കോടതിയില്‍
author img

By

Published : Dec 16, 2022, 9:07 AM IST

തിരുവനന്തപുരം : കോർപറേഷനിലെ വിവാദ കത്തിന്മേൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിവാദ കത്ത് കേസില്‍ സിബിഐ അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്.എന്നാല്‍ വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യ രാജേന്ദ്രൻ നിഷേധിച്ചതായും നിഗൂഢമായ കത്തിന്‍റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സർക്കാരിന്‍റെ വാദം.

ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിലൂടെ സത്യപ്രതിജ്ഞാലംഘനമാണ് നടന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപറേഷനിൽ ഇത്തരത്തില്‍ നടന്നിട്ടുള്ളതെന്നും ഹർജിയിൽ ആരോപണമുണ്ട്.

എന്നാല്‍ വിവാദ കത്തിന്മേൽ സി.ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാരിന് വേണ്ടി ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. തന്‍റെ പേരിലുള്ള കത്ത് വ്യാജമാണെന്ന് നേരത്തെ മേയർ ആര്യ രാജേന്ദ്രനും കോടതിയിൽ പറഞ്ഞിരുന്നു.

കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണം തെളിയിക്കത്തക്ക തെളിവുകളൊന്നും ഹർജിക്കാരന്‍റെ പക്കലില്ല. അതേസമയം കത്ത് താന്‍ എഴുതിയതല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മേയര്‍. വിഷയത്തില്‍ കത്ത് തയ്യാറാക്കിയത് ആരെന്ന ചോദ്യത്തിന് പാര്‍ട്ടിയും വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.