ETV Bharat / state

തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടയിൻമെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു - തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടയിൻമെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു

കരകുളം ഗ്രാമപഞ്ചായത്തിന് കീഴിലെ മുക്കോല,പ്ലാത്തറ എന്നീ വാര്‍ഡുകളെ കണ്ടയിൻമെന്‍റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി

containment zone tvm  തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടയിൻമെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു  കണ്ടയിൻമെന്‍റ് സോണുകള്‍
covid
author img

By

Published : Aug 3, 2020, 9:29 AM IST

തിരുവനന്തപുരം: ജില്ലയില്‍ കൂടുതല്‍ കണ്ടയിൻമെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. കാട്ടാകട ഗ്രാമപഞ്ചായത്തിലെ പ്ലാവൂര്‍, ചന്ദ്രമംഗലം, ആമച്ചല്‍, ചെമ്പനകോഡ്, പാരച്ചല്‍ എന്നീ വാര്‍ഡുകളെ കണ്ടയിന്‍മെന്‍റ് സോണായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജഗതി, വാമനപുരം ഗ്രാമപഞ്ചായത്തിലെ ഈട്ടിമൂട്, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ്, മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ പൗത്തി, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ പാണക്കാട് എന്നീ വാര്‍ഡുകളെയും കണ്ടയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടയിന്‍മെന്‍റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം കരകുളം ഗ്രാമപഞ്ചായത്തിന് കീഴിലെ മുക്കോല,പ്ലാത്തറ എന്നീ വാര്‍ഡുകളെ കണ്ടയിൻമെന്‍റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.