ETV Bharat / state

കൊവിഡിലും മുടങ്ങാതെ ഓണവില്ലൊരുങ്ങുന്നു; സമര്‍പ്പണം ലളിതമായ ചടങ്ങില്‍ - onavillu

ക്ഷേത്രശില്‍പികളുടെ കുടുംബത്തില്‍പെട്ട കരമന മേലാറന്നൂര്‍ വിളയില്‍വീട്ടില്‍ ഓണവില്ല് കുടുംബാംഗങ്ങള്‍ക്കാണ് പാരമ്പര്യമായി ഓണവില്ല്‌ നിര്‍മാണത്തിനുള്ള അവകാശം.

കൊവിഡ്‌ വ്യാപനം  ശ്രീ പത്മനാഭ സ്വാമി  ഓണവില്ല്‌ സമര്‍പ്പണം  കരമന മേലാറന്നൂര്‍ വിളയില്‍ വീട്ടില്‍  തിരുവനന്തപുരം  onavillu  sri-padmanabhaswamy-temple
കൊവിഡ്‌ വ്യാപനം; ശ്രീ പത്മനാഭ സ്വാമിക്കായുള്ള ഓണവില്ല്‌ സമര്‍പ്പണം ലളിമായ ചടങ്ങില്‍
author img

By

Published : Aug 21, 2020, 11:45 AM IST

Updated : Aug 21, 2020, 8:41 PM IST

തിരുവനന്തപുരം: കൊവിഡ്‌ മഹാമാരിയെ തുടര്‍ന്ന് ഓണാഘോഷങ്ങള്‍ പരിമിതപ്പെടുത്തിയെങ്കിലും പരമ്പരാഗതമായി അനുഷ്‌ഠിക്കുന്ന ശ്രീ പത്മനാഭ സ്വാമിക്കായുള്ള ഓണവില്ല് സമര്‍പ്പണം മുടങ്ങാതെ നടക്കും. ക്ഷേത്രശില്‍പികളുടെ കുടുംബത്തില്‍പെട്ട കരമന മേലാറന്നൂര്‍ വിളയില്‍വീട്ടില്‍ ഓണവില്ല് കുടുംബാംഗങ്ങള്‍ക്കാണ് പാരമ്പര്യമായി ഓണവില്ല്‌ നിര്‍മാണത്തിനുള്ള അവകാശം.

കൊവിഡിലും മുടങ്ങാതെ ഓണവില്ലൊരുങ്ങുന്നു; സമര്‍പ്പണം ലളിതമായ ചടങ്ങില്‍

41 ദിവസത്തെ വ്രതാനുഷ്‌ഠാനങ്ങളോടെയാണ് ഈ കുടുംബം നിയോഗം പോലെ ഇത് തുടരുന്നത്. കുടുംബത്തിലെ പ്രധാനിയായ ആർ. ബിൻകുമാറിന്‍റെ നേതൃത്വത്തില്‍ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം മുതൽ പുതുതലമുറ വരെ ഓണവില്ല്‌ നിര്‍മാണത്തില്‍ പങ്കുചേരും. മഹാവിഷ്ണുവിന്‍റെ ദശാവതാര കഥകളടക്കം വർണിക്കുന്ന ആറ്‌ ജോഡി വില്ലുകളാണ് ഭഗവാന്‌ സമർപ്പിക്കുക. എന്നാല്‍ ആഘോഷമായി നടക്കാറുള്ള ഓണവില്ല്‌ സമര്‍പ്പണം കൊവിഡ്‌ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ലളിതമായ ചടങ്ങായി ചുരുക്കി. മിഥുന മാസത്തിലാണ് ഓണവില്ല് നിർമാണം ആരംഭിക്കുന്നത്. ശ്രീപത്മനാഭ സ്വാമിയുടെ വീരശയനം, ദശാവതാരം, ശ്രീരാമ കഥകള്‍, ശ്രീകൃഷ്‌ണ ലീല തുടങ്ങി ശാസ്‌താവിന്‍റെയും വിനായകന്‍റെയും ചിത്രങ്ങളുമാണ് പരമ്പരാഗത ശൈലിയില്‍ വില്ലുകളില്‍ വരയ്ക്കുന്നത്. ദേവഗണത്തില്‍പെട്ട മഞ്ഞക്കടമ്പ്, മഹാഗണി തുടങ്ങിയ വൃക്ഷങ്ങളുടെ തടികളാണ് വഞ്ചി രൂപത്തിലാക്കി ഓണവില്ല് നിര്‍മാണത്തിന്‌ ഉപയോഗിക്കുക. പ്രകൃതി ദത്തമായ ചായക്കൂട്ടുകളാണ് വില്ലിലെ ചിത്രങ്ങൾ വരയ്ക്കുന്നതിന് ഉപയോഗിക്കുന്നത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം തന്നെ പഴക്കമുള്ള ആചാരമായാണ് ഓണവില്ല് സമര്‍പ്പണം കണക്കാക്കുന്നത്. തിരുവോണ ദിവസം സമര്‍പ്പിക്കുന്ന വില്ലുകള്‍ ക്ഷേത്രത്തിലെ മൂന്ന് ദിവസത്തെ പൂജകള്‍ക്ക് ശേഷം തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ പൂജാമുറിയില്‍ ഒരു വര്‍ഷകാലം സൂക്ഷിക്കുന്നതാണ് ആചാരം. ഏഴ് തലമുറയായി ഈ കുടുംബമാണ് ഓണവില്ല് നിര്‍മാണം നടത്തുന്നത്. മഹാവിഷ്‌ണുവിന്‍റെ വാമനാവതാരം മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമ്പോള്‍ മഹാവിഷ്‌ണുവിന്‍റെ വിശ്വരൂപവും അവതാരങ്ങളും കാണണമെന്നും വര്‍ഷത്തിലൊരിക്കല്‍ സ്വന്തം പ്രജകളെ കാണാന്‍ അവസരമൊരുക്കണമെന്നും മഹാബലി ആവശ്യപ്പെടുന്നു. തുടർന്ന് മഹാവിഷ്‌ണുവിന്‍റെ അഭ്യർഥന പ്രകാരം വിശ്വകർമ്മാവ് അതിന്‍റെ രചന നിർവഹിക്കുകയും തുടർന്നുള്ള കാലങ്ങളിൽ അത്‌ വരച്ച് ശ്രീ പത്മനാഭന് സമർപ്പിക്കാൻ അനുയായികളെ ഏൽപ്പിക്കുകയും ചെയ്‌തു. അതിന്‍റെ തുടർച്ചയാണ് തിരുവോണ നാളിലെ ഓണവില്ല് സമര്‍പ്പണമെന്നാണ് ഐതിഹ്യം.

Last Updated : Aug 21, 2020, 8:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.