ETV Bharat / state

'ഭരണഘടന ഐശ്വര്യമാണ് എനിക്ക്, വീടിന്, നാടിന്' ; പ്രതിഷ്‌ഠയാക്കി ക്ഷേത്രമൊരുക്കി ശിവദാസൻ പിള്ള - ഭരണഘടനാ ക്ഷേത്രം

ക്ഷേത്രം ആരംഭിച്ചത് 2021 ഓഗസ്റ്റ് 15ന് ; കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധി പേര്‍ നിത്യ സന്ദര്‍ശകര്‍

constitution Temple in Thiruvananthapuram  ഭരണഘടനക്ക് ക്ഷേത്രം  ഭരണഘടനാ ക്ഷേത്രം  കുടപ്പനക്കുന്ന് അമ്പഴംകോട് സ്വദേശി ശിവദാസൻപിള്ള
ഭരണഘടനക്ക് ക്ഷേത്രമൊരുക്കി ശിവദാസൻപിള്ള
author img

By

Published : Jul 11, 2022, 6:14 PM IST

തിരുവനന്തപുരം : ഭരണഘടന പ്രതിഷ്ഠയാക്കി ആരാധിക്കുന്നതിന് ക്ഷേത്രം നിര്‍മിച്ചിരിക്കുകയാണ് അധ്യാപകനായ കുടപ്പനക്കുന്ന് അമ്പഴംകോട് സ്വദേശി ശിവദാസൻ പിള്ള. വീടിന് സമീപത്തെ കെട്ടിടത്തിലാണ് ഭരണഘടനാക്ഷേത്രം. പുതുതലമുറയ്ക്ക് ഭരണഘടനയുടെ മൂല്യവും, പ്രാധാന്യവും പകർന്നുനൽകുക എന്നതാണ് അമ്പലം നിര്‍മിച്ചത് വഴി ലക്ഷ്യംവച്ചതെന്ന് അദ്ദേഹം പറഞ്ഞു.

2021 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിലാണ് ക്ഷേത്രം തുടങ്ങിയത്. ഏവർക്കും മതഗ്രന്ഥങ്ങളേക്കാൾ വിലപ്പെട്ടതായിരിക്കണം ഭരണഘടനയെന്ന് ശിവദാസൻപിള്ള പറയുന്നു. സാമൂഹികശാസ്ത്ര അധ്യാപകനായി വിരമിച്ചയാളാണ് ഇദ്ദേഹം. ക്ഷേത്രത്തിലേക്ക് കയറി ചെല്ലുമ്പോൾ 'ഭരണഘടന ഐശ്വര്യമാണ് എനിക്ക്, വീടിന്, നാടിന്' എന്ന് അതില്‍ എഴുതിയ ബോർഡാണ് ആദ്യം കാണുക.

ഇത് വെറും വാക്കുകളല്ല. ശിവദാസൻ പിള്ളയെ സംബന്ധിച്ച് ഭരണഘടന അദ്ദേഹത്തിന് ദൈവം തന്നെയാണ്. ഹൈന്ദവ ക്ഷേത്രത്തിന്‍റെ മാതൃകയിലാണ് രൂപകല്‍പ്പന. ഇത് എന്തിനുവേണ്ടിയെന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരവും ക്ഷേത്രത്തിനുമുന്നിൽ സ്ഥാപിച്ചിട്ടുള്ള ബോർഡില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്.

'ഭരണഘടന ഐശ്വര്യമാണ് എനിക്ക്, വീടിന്, നാടിന്' ; പ്രതിഷ്‌ഠയാക്കി ക്ഷേത്രമൊരുക്കി ശിവദാസൻ പിള്ള

Also Read: മത ഐക്യത്തിന്‍റെ മാതൃകയായി വീരഭദ്ര സ്വാമി ക്ഷേത്രം

ക്ഷേത്രത്തിൽ മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദൻ, ബി.ആർ അംബേദ്‌കര്‍, നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായ് എന്നിവരുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഭരണഘടനാപ്രതിഷ്ഠയ്ക്ക് സമീപം കെടാവിളക്കുമുണ്ട്. തന്‍റെ ആശയങ്ങൾക്കും ആദർശങ്ങൾക്കും ചുറ്റുപാടുനിന്നും വിഭിന്നാഭിപ്രായങ്ങളാണ് ഉയരുന്നതെങ്കിലും ശിവദാസൻപിള്ള അതിനൊന്നും ചെവികൊടുക്കാറില്ല. കുട്ടികളും മുതിർന്നവരുമടക്കം നിരവധിപേർ നിത്യസന്ദർശകരാണെന്ന് അദ്ദേഹം പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.