ETV Bharat / state

ഉമ്മന്‍ചാണ്ടിയെ നേതൃത്വ നിരയിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികൾ

author img

By

Published : Dec 28, 2020, 3:28 PM IST

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയിലാണ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചത്.

Oommen Chandy  congress  udf  thariq anwar  എ.ഐ.സി.സി ജനറല്‍ സെക്രട്ടറി  തദ്ദേശഭരണ തെരഞ്ഞെടുപ്പ്
ഉമ്മന്‍ചാണ്ടിയെ നേതൃത്വ നിരയിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികൾ

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഉമ്മന്‍ചാണ്ടിയെ യു.ഡി.എഫ് നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി ഘടകകക്ഷി നേതാക്കള്‍. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയിലാണ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചത്. ഉമ്മന്‍ചാണ്ടി യു.ഡി.എഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും മുഖ്യധാരയില്‍ കുറച്ചു കൂടി സജീവമാകണമെന്ന ആവശ്യം നേതാക്കള്‍ താരിഖ് അന്‍വറിനു മുന്നില്‍ വച്ചു.

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും തിരച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് താരിഖ് അന്‍വറിനെ അടിയന്തരമായി ഹൈക്കമാന്‍ഡ് സംസ്ഥാനത്തേക്കയച്ചത്. യു.ഡി.എഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്‌ലിം ലീഗുമായി നടത്തിയ കൂടിക്കാഴ്ചയിലും നേതാക്കള്‍ ഇക്കാര്യം മുന്നോട്ടു വച്ചിരുന്നു. ഇന്ന് താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ ആര്‍.എസ്.പി നേതാക്കളും, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ഇക്കാര്യം മുന്നോട്ടു വച്ചതായാണ് സൂചന. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കനത്ത തിരച്ചടി നേരിട്ടതിനെ തുടർന്നാണ് ഉമ്മൻചാണ്ടി യുഡിഎഫിന്‍റെ നേതൃ നിരയില്‍ നിന്ന് പിൻമാറിയത്.

സോളാര്‍, ബാര്‍ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃത്വവും യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല.അതേ തുടർന്ന് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനവും യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുത്തു. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന് തുടക്കത്തില്‍ ഘടകകക്ഷി നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് ഉയര്‍ത്തുന്നുണ്ടെങ്കിലും അവ ക്ലച്ച് പിടിക്കുന്നില്ലെന്ന ആരോപണം ശക്തമായിരുന്നു.

ഉമ്മന്‍ചാണ്ടിക്കുള്ള സ്വീകാര്യതയും ജനപ്രിയതയും ചൂണ്ടിക്കാട്ടിയാണ് ഘടകക്ഷി നേതാക്കള്‍ അദ്ദേഹത്തെ നേതൃത്വത്തില്‍ സജീവമാക്കണമെന്നാവശ്യപ്പെട്ടത്. എന്നാല്‍ ചെന്നിത്തലയെ പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം ആരും മുന്നോട്ടു വച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഉമ്മന്‍ചാണ്ടി -ചെന്നിത്തല ഗ്രൂപ്പ് പോര് ഉടനടി അവസാനിപ്പിക്കാന്‍ നടപടി വേണമെന്നും ഘടകകക്ഷി നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.