ETV Bharat / state

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു - തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 77 വയസായിരുന്നു

basheer passes away  congress leader  തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്‌
തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു
author img

By

Published : Mar 25, 2022, 6:42 AM IST

Updated : Mar 25, 2022, 6:52 AM IST

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 77 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ (25.03.2022) തിരുവനന്തപുരം വെമ്പായത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

ഹൃദ്രോഗത്തെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം വിശ്രമത്തിലായിരുന്നു. രാജ്യസഭാംഗമായും എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977ല്‍ കഴക്കൂട്ടത്ത് നിന്ന് എംഎല്‍എയായി. പിന്നീട് എകെ ആന്‍റണി മുഖ്യമന്ത്രിയാകാന്‍ എംഎല്‍എ സ്ഥാനം രാജിവച്ചു.

1945 മാര്‍ച്ച് ഏഴിന് വെഞ്ഞാറമൂടിന് സമീപമുള്ള തലേക്കുന്നിലാണ് ബഷീര്‍ ജനിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്‍റ് തുടങ്ങി നിരവധി പദവികൾ വഹിച്ച ബഷീര്‍ നടന്‍ പ്രേം നസീറിന്‍റെ സഹോദരി ഭർത്താവ് കൂടിയാണ്. പരേതയായ സുഹ്റയാണ് ഭാര്യ. വിദേശത്തുള്ള മകൻ വന്ന ശേഷം മറ്റന്നാളായിരിക്കും സംസ്കാരം. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

Last Updated : Mar 25, 2022, 6:52 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.