ETV Bharat / state

കെ വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി - കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

എഐസിസി അംഗീകാരത്തോടെയാണ് നടപടിയെന്ന് സുധാകരൻ

KV Thomas  Congress expels KV Thomas  Congress expels KV Thomas from party  KV Thomas out from congress  കെവി തോമസ് പുറത്ത്  കെവി തോമസിനെ പുറത്താക്കി കോൺഗ്രസ്  കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി  കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ
കെ.വി തോമസ് പുറത്ത്; കാത്തിരിക്കാനാകില്ലെന്ന് സുധാകരൻ
author img

By

Published : May 12, 2022, 10:21 PM IST

ഉദയ്പുർ (രാജസ്ഥാൻ): മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് തീരുമാനം പ്രഖ്യാപിച്ചത്. തൃക്കാക്കര മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ കെ വി തോമസ് പങ്കെടുത്തതിനു പിന്നാലെയാണ് നടപടി. എഐസിസി അംഗീകാരത്തോടെയാണ് നടപടിയെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ തന്നെ ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം കെപിസിസി മുന്നോട്ടുവച്ചിരുന്നു. എന്നാൽ, അന്ന് നടപടിയെടുക്കാൻ എഐസിസി തയ്യാറായിരുന്നില്ല. ഇനി കാത്തിരിക്കാനാകില്ലെന്ന് പറഞ്ഞാണ് കെവി തോമസിനെ പുറത്താക്കിയെന്ന് സുധാകരൻ പ്രഖ്യാപിച്ചത്. കോൺഗ്രസിന്‍റെ ചിന്തൻ ശിബിർ നടക്കുന്ന രാജസ്ഥാനിലെ ഉദയ്പുരിലുള്ള ഹോട്ടലിനു മുന്നിൽ നിന്നാണ് കെ സുധാകരൻ കെവി തോമസിനെ പുറത്താക്കിയെന്ന പ്രഖ്യാപനം നടത്തിയത്. ഇക്കാര്യം കെ വി തോമസിനെ അറിയിച്ചുവെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

കെ - റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ഭിന്നാഭിപ്രായം പ്രകടിപ്പിച്ചാണ് കെ വി തോമസ് ആദ്യം അതൃപ്തി പരസ്യമാക്കിയത്. പാലാരിവട്ടത്ത് ഇന്ന് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് വേദിയിലെത്തിയത്. ഒരു മണിക്കൂർ ബ്ലോക്കിൽപ്പെട്ടത് കൊണ്ടാണ് വേദിയിലെത്താന്‍ വൈകിയതെന്ന് കെ വി തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു. കെ റെയിൽ വരേണ്ട ആവശ്യകത ഇതാണെന്ന് മുഖ്യമന്ത്രി തന്‍റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും കെവി തോമസ് വാനോളം പ്രശംസിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വികസന നായകനാണ്. പ്രതിസന്ധികളെ നേരിട്ട്, സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ പിണറായിക്ക് സാധിക്കും. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തുള്ളതിനേക്കാള്‍ മികച്ച വികസനമാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദു സമീപനം രാജ്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഴ് തെരഞ്ഞെടുപ്പ് വിജയിച്ച ആളെന്ന് രീതിയില്‍ തൃക്കാക്കര ഇത്തവണ എല്‍ഡിഎഫ് നേടുമെന്നും തോമസ് പ്രവചിച്ചു.

നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന് പാര്‍ട്ടിയുടെ സുപ്രധാന പദവികളില്‍ നിന്ന് കെവി തോമസിനെ നീക്കിയിരുന്നു. ഇതിനുപിന്നാലെയാണ് തോമസ് പാര്‍ട്ടിയുമായി കൂടുതല്‍ അകലുകയും ഇടതുപക്ഷവുമായി അടുക്കുകയും ചെയ്തത്.

More read:- 'സ്റ്റാലിനേക്കാള്‍ ശക്തന്‍ പിണറായി', എല്‍.ഡി.എഫ് വേദിയില്‍ നിറഞ്ഞ കൈയടി നേടി കെവി തോമസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.