തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ നിയമസഭ മാര്‍ച്ചില്‍ സംഘർഷം. പ്രകടനവുമായി എത്തിയ പ്രവർത്തകരെ യുദ്ധസ്‌മാരകത്തിന് മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് എം.ജി റോഡ് ഉപരോധിച്ച യുവമോർച്ചക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭയ്ക്ക് മുന്നിൽ കുത്തിയിരുപ്പ് പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയത്.
കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം - yuvamorcha march
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭയ്ക്ക് മുന്നിൽ കുത്തിയിരുപ്പ് പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയത്.