തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ ഇന്നും സംഘര്‍ഷം. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് തുറമുഖ നിര്‍മാണം നടക്കുന്ന അതീവ സുരക്ഷ മേഖലയിലേക്ക് സമരക്കാര്‍ കടന്നു. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന പ്രദേശത്താണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍ ഉപരോധം നടത്തുന്നത്.
വലിയ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും ഇവയെല്ലാം മറികടന്നാണ് പ്രതിഷേധക്കാര്‍ നിര്‍മാണ മേഖലയിലേക്ക് എത്തിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടെങ്കിലും പൊലീസ് സംയമനത്തോടെയാണ് പ്രതിഷേധത്തെ നേരിടുന്നത്. ഒരു തരത്തിലും മത്സ്യത്തൊഴിലാളികള്‍ക്ക് എതിരെ ബല പ്രയോഗത്തിന് പൊലീസ് മുതിര്‍ന്നിട്ടില്ല.
വിവധ മേഖലകളില്‍ നിന്നുമെത്തിയ ആയിര കണക്കിന് പ്രതിഷേധക്കാരാണ് ഇപ്പോള്‍ പദ്ധതി പ്രദേശത്ത് എത്തിയത്. ലത്തീന്‍ കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപതയിലെ വൈദികരുടെ നേതൃത്വത്തിലാണ് സമരം. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് പോകാതിരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
സമരക്കാരുമായി ഇന്ന് വൈകിട്ട് സര്‍ക്കാര്‍ ചര്‍ച്ച നടത്തും. തുറമുഖ നിര്‍മാണം നിര്‍ത്തി വച്ച്, സമഗ്രമായ പഠനം, പദ്ധതി മൂലം വീടുകള്‍ നഷ്‌ടമായവരുടെ പുനരധിവാസം തുടങ്ങി ഏഴ് ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇതില്‍ പരിഹാരമുണ്ടായാല്‍ മാത്രമെ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറൂ എന്നാണ് ഇവരുടെ നിലപാട്.
Also Read വിഴിഞ്ഞത്ത് മൂന്നാം ദിവസവും സമരം ശക്തം ; പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താനൊരുങ്ങി സര്‍ക്കാര്‍