ETV Bharat / state

സിൽവർലൈൻ: മാർച്ചിനിടെ സംഘർഷം; ബാരിക്കേഡുകൾക്ക് മുകളിൽ കയറി മഹിള കോൺഗ്രസ് പ്രതിഷേധം - മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ

വനിതാ കമ്മീഷന് പരാതി നൽകിയിട്ടും നടപടി ഇല്ല; പൊലീസ് നടപടിയെടുത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ജെബി മേത്തർ

Conflict during the Mahila Congress Silverline protest march  സിൽവർലൈൻ പ്രതിഷേധ മാർച്ചിനിടെ സംഘർഷം  മഹിളാ കോൺഗ്രസ് സിൽവർലൈൻ പ്രതിഷേധ മാർച്ച്  കെ റെയിൽ കല്ലിടൽ പ്രതിഷേധം  സിൽവർലൈൻ സമരത്തിനിടെ സ്ത്രീകൾക്കെതിരെ പൊലീസ് അതിക്രമം  Police violence against women during the Silverline strike  മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ  jebi mather Mahila Congress State President
സിൽവർലൈൻ പ്രതിഷേധ മാർച്ചിനിടെ സംഘർഷം; ബാരിക്കേഡുകൾക്ക് മുകളിൽ കയറി മഹിളാ കോൺഗ്രസ് പ്രതിഷേധം
author img

By

Published : Mar 19, 2022, 2:12 PM IST

തിരുവനന്തപുരം: സിൽവർലൈൻ കല്ലിടൽ സമരത്തിനിടെ സ്ത്രീകൾക്കെതിരായി ഉണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച്, മഹിള കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനിടെ, പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

സ്ത്രീകളുടെ കണ്ണുനീർ വീഴ്ത്തിയാണ് പദ്ധതി തുടരുന്നതെങ്കിൽ ഇടതുസർക്കാർ ഗുണം പിടിക്കില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത എം.എം ഹസൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിലെ സ്ത്രീകളെ വലിച്ചിഴച്ചാൽ എന്തായിരിക്കും അനുഭമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ചോദിച്ചു. വനിത കമ്മീഷന് പരാതി നൽകിയിട്ടും നടപടി ഇല്ല. പൊലീസ് നടപടിയെടുത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ജെബി മേത്തർ പറഞ്ഞു.

ALSO READ:'കെ റെയിൽ വിരുദ്ധസമരം ശക്തമാക്കും'; സർവേ കല്ലുകൾ ഇനിയും പിഴുതെറിയുമെന്ന് വി.ഡി സതീശന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.