ETV Bharat / state

Condolences To Dr M S Swaminathan : ഡോ.എം.എസ് സ്വാമിനാഥന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍ - pinarayi vijayan Condolences To Dr M S Swaminathan

Eminent People Expressed Condolences To M S Swaminathan : അന്തരിച്ച ഹരിത വിപ്ലവ നായകൻ ഡോ.എം എസ്‌ സ്വാമിനാഥൻ ലോക കാര്‍ഷിക രംഗത്ത് തലയെടുപ്പോടെ ഉയര്‍ന്നുനിന്ന ശാസ്‌ത്രജ്ഞനെന്ന് മുഖ്യമന്ത്രി, ഭാരതത്തിന്‍റെ അഭിമാനമെന്ന് ഗവര്‍ണര്‍

ഡോ എം എസ് സ്വാമിനാഥന്‍റെ നിര്യാണത്തില്‍ അനുശോചനം  ഡോ എം എസ് സ്വാമിനാഥൻ  Dr M S Swaminathan  Condolences To Dr M S Swaminathan  സ്വാമിനാഥന് അനുശോചനം രേഖപ്പെടുത്തി പിണറായി വിജയൻ  സ്വാമിനാഥന് അനുശോചനം രേഖപ്പെടുത്തി ഗവർണർ  ഡോ എം എസ് സ്വാമിനാഥന് അനുശോചനം  ഹരിത വിപ്ലവനായകന്‍  Father Of Green Revolution  pinarayi vijayan Condolences To Dr M S Swaminathan  Governor Condolences To Dr M S Swaminathan
Condolences To Dr M S Swaminathan
author img

By ETV Bharat Kerala Team

Published : Sep 28, 2023, 8:45 PM IST

തിരുവനന്തപുരം : കേരളവുമായി അഭേദ്യ ബന്ധമുള്ള ഭാരതത്തിന്‍റെ ഹരിത വിപ്ലവ നായകന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍റെ (Dr M S Swaminathan) നിര്യാണത്തില്‍ അനുശോചനം (Condolences) രേഖപ്പെടുത്തി പ്രമുഖര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സ്‌പീക്കര്‍ എഎന്‍ ഷംസീര്‍, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി (Condolences To Dr M S Swaminathan).

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ : രാജ്യത്ത് ഭക്ഷ്യ സുരക്ഷയ്‌ക്കായി ഡോ.എംഎസ് സ്വാമിനാഥന്‍ നല്‍കിയ സംഭാവനകളില്‍ പ്രതിഫലിച്ചത് ശാസ്‌ത്രത്തിലൂടെയും കൃഷിയിലൂടെയും പുരോഗതി എന്ന അദ്ദേഹത്തിന്‍റെ ദര്‍ശനമായിരുന്നു. കേരളത്തിന്‍റെ മാത്രമല്ല, ഭാരതത്തിന്‍റെ അഭിമാനമായിരുന്നു ഡോ.സ്വാമിനാഥന്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ : ഹരിത വിപ്ലവം എന്ന പദം കേള്‍ക്കുമ്പോള്‍ തന്നെ അതിന്‍റെ മുഖ്യ ശില്‍പ്പിയായിരുന്ന ഡോ. സ്വാമിനാഥനെയാണ് ഓര്‍മ്മവരുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വലിയ തോതില്‍ വിളവ് ഉത്‌പാദിപ്പിക്കുന്നതിനും തക്ക വിധത്തില്‍ വിത്തുകളുടെ ക്ഷമത വര്‍ധിപ്പിക്കുന്നതിനും അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ കാര്‍ഷിക രംഗത്തെ വന്‍ തോതില്‍ ജനകായമാക്കുന്നതിന് സഹായകമായി. ലോക കാര്‍ഷിക രംഗത്ത് തലയെടുപ്പോടെ ഉയര്‍ന്നുനിന്ന ഈ ശാസ്‌ത്രജ്‌ഞൻ എന്നും കേരളത്തിന്‍റെ അഭിമാനമായിരുന്നു. അദ്ദേഹം പ്രവര്‍ത്തിച്ച മേഖലയില്‍ പുതുതായി കടന്നുവരുന്നവര്‍ക്ക് നിത്യ പ്രചോദനമായിരിക്കും അദ്ദേഹത്തിന്‍റെ മാതൃകയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ : ഇന്ത്യന്‍ സമ്പദ്‌ഘടനയുടെ നട്ടെല്ലായി കാര്‍ഷിക മേഖലയെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശാസ്‌ത്രജ്ഞനായിരുന്നു ഡോ.എംഎസ് സ്വാമിനാഥനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കുട്ടനാട്ടുകാരനായ ഡോ.സ്വാമിനാഥന്‍ ലോകം അറിയപ്പെടുന്ന കാര്‍ഷിക ശാസ്‌ത്രജ്ഞനായും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവായും അറിയപ്പെട്ടത് കേരളത്തിനും അഭിമാനമായിരുന്നു. ശാസ്‌ത്രമേഖലയിലെ കണ്ടെത്തലുകള്‍ ജനകീയവും ജനോപകാരപ്രദവുമായ രീതിയില്‍ നടപ്പാക്കാനായെന്നതാണ് അദ്ദേഹത്തെ വ്യത്യസ്‌തനാക്കിയതെന്നും പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

സ്‌പീക്കർ എ എന്‍ ഷംസീര്‍ : ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ കുലപതിയായാണ് സ്വാമിനാഥന്‍ അറിയപ്പെടുന്നതെന്ന് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ അഭിപ്രായപ്പെട്ടു. ആഗോള കാര്‍ഷിക രംഗത്ത് പ്രൗഢിയോടെ ഉയര്‍ന്നുനിന്ന ഈ ശാസ്ത്രജ്ഞന്‍ എന്നും കേരളത്തിന്‍റെ അഭിമാനമായിരുന്നെന്ന് സ്‌പീക്കര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Also Read : MS Swaminathan Passes Away എംഎസ് സ്വാമിനാഥൻ അന്തരിച്ചു

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ : കാര്‍ഷിക ശാസ്‌ത്രജ്ഞനും മഹാനായ കേരള പുത്രനുമായിരുന്നു സ്വാമിനാഥനെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകന്‍ പറഞ്ഞു. അദ്ദേഹം സ്വന്തം വിയര്‍പ്പുചാലുകള്‍ കീറിയുണ്ടാക്കിയ കുട്ടനാട് പാക്കേജ് നടപ്പാക്കുവാന്‍ കേരളത്തിന് സാധിച്ചില്ല. കുട്ടനാട് പാക്കേജ് നടപ്പാക്കിയിരുന്നെങ്കിൽ മികച്ച ടൂറിസം ഇടമായി കേരളം മാറുമായിരുന്നെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.