ETV Bharat / state

തീരദേശ സോണുകളില്‍ ലോക്ക്‌ഡൗണില്‍ ഇളവുകള്‍ - ഇളവുകള്‍ ഏര്‍പ്പെടുത്തി

കടകളുടെ പ്രവർത്തന സമയത്തിൽ ആണ് പ്രധാന ഇളവ്. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ പ്രവര്‍ത്തിക്കാം

coastal zones  Concessions  തീരദേശ സോണുകളില്‍  ഇളവുകള്‍ ഏര്‍പ്പെടുത്തി  തിരുവനന്തപുരം
തീരദേശ സോണുകളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി
author img

By

Published : Aug 12, 2020, 7:27 AM IST

തിരുവനന്തപുരം: ജില്ലയിലെ തീരമേഖലകളിലെ ലോക്ക്‌ ഡൗണിൽ ഇളവുകൾ അനുവദിച്ച് ജില്ലാ ഭരണകൂടം. മൂന്നു തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ്‌ സോണുകളിലും ഇളവുകള്‍ ഏര്‍പ്പെടുത്തി. കടകളുടെ പ്രവർത്തന സമയത്തിൽ ആണ് പ്രധാന ഇളവ്. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ പ്രവര്‍ത്തിക്കാം. സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ പെട്രോള്‍ പമ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി നൽകി. ഇവിടെ കർശന നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിനും ജില്ലാ ഭരണകൂടം നേരത്തെ അനുമതി നൽകിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.