തിരുവനന്തപുരം : തോട്ടം മേഖലയിലെ ഇളവുകൾ നയംമാറ്റമല്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. കഴിഞ്ഞ സർക്കാർ ഒരു പ്ലാൻ്റേഷൻ നയം പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ തുടർച്ചയാണ് ഇപ്പോഴത്തേതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ എസ്റ്റേറ്റ് നയം ഈ മാസം പ്രഖ്യാപിക്കും. കൂട്ടായ ചർച്ചയ്ക്കുശേഷമാകും നയം പ്രഖ്യാപിക്കുക.
Also Read: വിജ്ഞാനത്തെ ഉത്പാദനവുമായി ബന്ധിപ്പിച്ച് നവകേരള സൃഷ്‌ടിയെന്ന് ബാലഗോപാല്‍
തോട്ടം ഭൂമി മോണിറ്റർ ചെയ്യാൻ സംവിധാനമുണ്ടാക്കും. പ്ലാൻ്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ വിളകൾ പരീക്ഷിക്കാനായി തോട്ടം ഭൂമിനിയമം പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ആദ്യ സമ്പൂർണ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യവസായ മന്ത്രിയുടെ പ്രതികരണം.