ETV Bharat / state

സമൂഹ വ്യാപനത്തിന് ആശങ്ക കൂടുന്നു; തലസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണം - തിരുവനന്തപുരം കൊവിഡ്

ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് നഗരസഭാ പരിധിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിലെ പ്രധാന മാർക്കറ്റുകളായ ചാല, പാളയം എന്നിവിടങ്ങളിലെ കടകൾക്ക് നിയന്ത്രണമേർപ്പെടുത്തി.

സാമൂഹ വ്യാപനത്തിന് ആശങ്ക  സാമൂഹ വ്യാപനം  തലസ്ഥാനത്ത് കർശന നിയന്ത്രണം  തിരുവനന്തപുരം കൊവിഡ്  Concerns about social expansion
സാമൂഹ വ്യാപനത്തിന് ആശങ്ക കൂടുന്നു; തലസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണം
author img

By

Published : Jun 24, 2020, 10:11 AM IST

Updated : Jun 24, 2020, 10:32 AM IST

തിരുവനന്തപുരം: സമൂഹ വ്യാപനത്തിന് ആശങ്ക ഉയരുന്ന തിരുവനന്തപുരത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. സെക്രട്ടേറിയറ്റ് അടക്കമുള്ള എല്ലാ സർക്കാർ ഓഫീസുകളിലും സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് നഗരസഭാ പരിധിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി നഗരത്തിലെ പ്രധാന മാർക്കറ്റുകളായ ചാല, പാളയം എന്നിവിടങ്ങളിലെ കടകൾക്ക് നിയന്ത്രണമുണ്ട്.

ഒരു ദിവസം 50 ശതമാനം കടകൾക്ക് മാത്രം പ്രവർത്തിക്കാം. ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കാം. പഴം, പച്ചക്കറി കടകൾ നാല് ദിവസം മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ. മീൻ വിൽക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തി. തെരുവുകളിൽ മീൻ വിൽക്കുന്നതിന് ഇന്ന് മുതൽ കർശന നിയന്ത്രണം ഉണ്ടായിരിക്കും. മാളുകൾക്കും സൂപ്പർമാർക്കറ്റുകൾക്കും ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കാം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങൾക്കും നിയന്ത്രണമുണ്ട്.

വഞ്ചിയൂരിൽ രോഗബാധിതനായ ഓട്ടോ ഡ്രൈവറുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നൂറോളം പേരുടെ പരിശോധനാഫലം വന്നിട്ടില്ല. നിർണായകമായ ഈ വിവരങ്ങൾ ലഭിച്ചാൽ മാത്രമാണ് സമൂഹ വ്യാപനം നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാൻ സാധിക്കുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരനുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ സ്രവ പരിശോധന ഇന്ന് നടക്കും. പരമാവധി പരിശോധനകൾ നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം.

Last Updated : Jun 24, 2020, 10:32 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.