ETV Bharat / state

ആരോഗ്യ സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗവർണർക്ക് പരാതി

ഒരേ കാലയളവിൽ രണ്ട് വ്യത്യസ്ത സർവകലാശാലകളിൽ നിന്ന് ബിരുദം നേടി എന്നാണ് ആരോപണം.

ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ  ആരോഗ്യ സർവകലാശാല  മെഡിക്കൽ കൗൺസിൽ  ഗവർണർ  University of Health Science Vice Chancellor  Vice Chancellor  University of Health Science Vice Chancellor complaint  University of Health Science Vice Chancellor allegation  University of Health Science  തിരുവനന്തപുരം  thiruvananthapuram
ആരോഗ്യ സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗവർണർക്ക് പരാതി
author img

By

Published : Feb 4, 2021, 9:29 AM IST

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോക്‌ടർ കെ. മോഹനന്‍റെ യോഗ്യത ചോദ്യംചെയ്ത് ഗവർണർക്ക് പരാതി. ഒരേ കാലയളവിൽ രണ്ട് വ്യത്യസ്ത സർവകലാശാലകളിൽ നിന്ന് ബിരുദം നേടി എന്നാണ് ആരോപണം.

1988- 1991 കാലയളവിൽ കേരള സർവകലാശാലയ്ക്ക് കീഴിലുണ്ടായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എം.ഡി റേഡിയോളജി ബിരുദവും ഇക്കാലയളവിൽ തന്നെ ഡൽഹി അലിഗർ മുസ്ലീം സർവകലാശാലയിൽനിന്ന് പീഡിയാട്രിക് എംഡി ബിരുദവും നേടിയെന്ന സർട്ടിഫിക്കറ്റുകളാണ് സംശയമുയർത്തുന്നത്. എന്നാൽ രണ്ട് ഡിഗ്രികളും രണ്ട് വ്യത്യസ്ത കാലയളവിൽ പഠിച്ചതും ഇക്കാര്യം മെഡിക്കൽ കൗൺസിൽ ശരി വച്ചതാണെന്നും മോഹനൻ പറയുന്നു. ഒരേ സമയം രണ്ടു സർവകലാശാലകളിൽ പ്രവേശനം നേടുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർക്ക് പരാതി നൽകിയത്. എന്നാൽ പഠനം പൂർത്തിയാക്കി തിരികെ വന്ന ശേഷം ആദ്യം പഠിച്ചിരുന്ന റേഡിയോളജിയിൽ സീറ്റൊഴിവുണ്ടെന്ന അറിയിപ്പ് കിട്ടുകയും തുടർന്ന് വീണ്ടും കോഴ്‌സിൽ പ്രവേശിച്ചു പഠനം പൂർത്തിയാക്കി എന്നുമാണ് മോഹനൻ വിശദീകരിക്കുന്നത്.

ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പട്ടികയിൽ നിന്നും ഡോക്‌ടർ പ്രവീണ ലാലിനെ ഒഴിവാക്കി ഡോക്‌ടർ മോഹനനെ വിസിയാക്കിയ ഗവർണറുടെ നടപടി നേരത്തെയും ചോദ്യം ചെയ്യപ്പെട്ടിരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.