ETV Bharat / state

സരിത എസ് നായരുടെ വാട്‌സ്‌ആപ്പ് ചാറ്റുകൾ പുറത്ത്‌ വിട്ട്‌ പരാതിക്കാരൻ

പണം കൈമാറാനുള്ള അക്കൗണ്ടിൻ്റെ വിവരങ്ങൾ സരിത വാട്‌സ്‌ആപ്പിലൂടെ നൽകിയതും പണം നിക്ഷേപിച്ചതിൻ്റെയും വിവരങ്ങളാണ് ചാറ്റിൽ ഉള്ളത്.

author img

By

Published : Feb 9, 2021, 2:47 PM IST

Updated : Feb 9, 2021, 3:36 PM IST

Complainant disclosed  Saritha S Nair's WhatsApp chats  സരിത എസ് നായരുടെ വാട്‌സ്‌ ആപ്പ് ചാറ്റുകൾ  വാട്‌സ്‌ ആപ്പ് ചാറ്റുകൾ പുറത്ത്‌ വിട്ട്‌ പരാതിക്കാരൻ  തിരുവനന്തപുരം വാർത്ത  thiruvananthapuram news  കേരള വാർത്ത  kerala news
സരിത എസ് നായരുടെ വാട്‌സ്‌ ആപ്പ് ചാറ്റുകൾ പുറത്ത്‌ വിട്ട്‌ പരാതിക്കാരൻ

തിരുവനന്തപുരം: തൊഴിൽ തട്ടിപ്പിൽ സരിത എസ് നായർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തു വിട്ട് കേസിലെ പരാതിക്കാരൻ. സരിതയുമായി നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റുകളാണ് കേസിലെ പരാതിക്കാരനായ നെയ്യാറ്റിൻകര സ്വദേശി പുറത്തു വിട്ടത്. പണം കൈമാറാനുള്ള അക്കൗണ്ടിൻ്റെ വിവരങ്ങൾ സരിത വാട്‌സ്‌ആപ്പിലൂടെ നൽകിയതും പണം നിക്ഷേപിച്ചതിൻ്റെയും വിവരങ്ങളാണ് ചാറ്റിൽ ഉള്ളത്.
പരാതിക്കാരനുമായി നടത്തിയ സംഭാഷണത്തിൻ്റെ രണ്ടാം ഭാഗം കൂടി പുറത്തു വന്നതിനു പിന്നാലെയാണ് ചാറ്റ് പുറത്തുവിട്ടത്. അതിനിടെ ശബ്ദ സന്ദേശം നിഷേധിച്ച് സരിത രംഗത്ത് എത്തി. ശബ്ദം തൻ്റേതല്ല. പിന്നിൽ ഗൂഢാലോചനയുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്നും സരിത പറഞ്ഞു.
പിന്നാലെയാണ് പരാതിക്കാരൻ കുടുതൽ തെളിവുകൾ പുറത്തുവിട്ടത്. ആരോഗ്യ കേരളം പദ്ധതിയിൽ നാല് പേർക്ക് പിൻവാതിലിലൂടെ ജോലി വാങ്ങി നൽകിയെന്നും പാർട്ടിക്ക് വേണ്ടിയാണ് പിൻവാതിൽ നിയമനങ്ങൾ എന്നും അവർക്ക് തന്നെ പേടിയാണെന്നും സരിത പറയുന്ന രണ്ട് ശബ്ദ രേഖകളാണ് പുറത്തു വന്നത്. കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിൻകര സ്വദേശികളിൽ നിന്ന് 21 ലക്ഷം രൂപയോളം തട്ടിയെന്നാണ് കേസ്.

Last Updated : Feb 9, 2021, 3:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.