തിരുവനന്തപുരം: വെള്ളറട ആര്യൻകോട് പഞ്ചായത്തിലും കുന്നത്തുകാൽ പഞ്ചായത്തിലും കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചു. പാലിയോട് എസ്എസ് ഓഡിറ്റോറിയത്തിലാണ് കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്ത് സാമൂഹ്യ പാചകപ്പുര ആരംഭിച്ചത്. പ്രതിദിനം മുന്നൂറിലേറെപ്പേർക്കായുള്ള ഭക്ഷണമാണ് ഇവിടെ ഒരുങ്ങുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എച്ച്എസ് അരുൺ, ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ മണവാരി ബിനു, ബ്ലോക്ക് പഞ്ചായത്തംഗം പാലിയോട് ശ്രീകണ്ഠൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മൈലച്ചൽ സഹകരണ സംഘത്തിന്‍റെ ഓഡിറ്റോറിയത്തിലാണ് ആര്യൻകോട് പഞ്ചായത്തിന്‍റെ കമ്യൂണിറ്റി കിച്ചൺ പ്രവർത്തനം തുടങ്ങിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ അനിലിന്‍റെ നേതൃത്വത്തിൽ ആദ്യ ഘട്ടത്തിൽ 180 പേർക്കാണ് ഭക്ഷണം വിതരണം ചെയ്തത്.
പ്രതിദിനം മുന്നൂറിലേറെപ്പേർക്ക് ഭക്ഷണമൊരുക്കി കമ്മ്യൂണിറ്റി കിച്ചണുകൾ - latest covid 19
പാലിയോട് എസ്എസ് ഓഡിറ്റോറിയത്തിലാണ് കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്ത് സാമൂഹ്യ പാചകപ്പുര ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 180 പേർക്കാണ് ഭക്ഷണം വിതരണം ചെയ്തത്.