ന്യൂഡല്‍ഹി: വാണിജ്യ ഗ്യാസ് സിലണ്ടറിന്‍റെ വില 91.50 രൂപ കുറച്ച് പൊതുമേഖല ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍. വിലകുറവ് ഇന്ന് മുതല്‍ പ്രബല്യത്തില്‍ വരും. ഡല്‍ഹിയില്‍ 19 കിലോഗ്രാമിന്‍റെ വാണിജ്യ സിലണ്ടറിന്‍റെ വില 1,907 രൂപയായി കുറഞ്ഞു.
ഹോട്ടലുകള്‍ക്ക് വിലക്കുറവ് ആശ്വാസമാകും. കഴിഞ്ഞ ജനവരി ഒന്നാം തിയ്യതിയും വാണിജ്യ സിലണ്ടറിന്‍റെ വിലയില്‍ നിന്ന് 102.50 രൂപ കുറച്ചിരുന്നു. ഗാര്‍ഹിക സിലണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
ALSO READ: കേന്ദ്ര ബജറ്റ് 2022: കൊവിഡ് പ്രതിസന്ധി പരാമർശിച്ച് ബജറ്റ് അവതരണം തുടങ്ങി