ETV Bharat / state

തെരുവ് നായ ആക്രമണം, മരണം അന്വേഷിക്കാന്‍ വിദഗ്‌ധ സമിതിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വളര്‍ത്ത് നായ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി

CM speaks about stray dog issue in kerala  തെരുവ് നായ ആക്രമണം  മുഖ്യമന്ത്രി  വളര്‍ത്ത് നായ രജിസ്‌ട്രേഷന്‍  തിരുവനന്തപുരം  തിരുവനന്തപുരം വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  kerala news updates  stray dog  തെരുവ് നായ
തെരുവ് നായ ആക്രമണം, മരണം അന്വേഷിക്കാന്‍ വിദഗ്‌ധ സമിതിയെന്ന് മുഖ്യമന്ത്രി
author img

By

Published : Sep 16, 2022, 9:28 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഇതുവരെ പേവിഷ ബാധയേറ്റ് 21 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരുവ്നായകളുടെ എണ്ണം വർധിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പേവിഷബാധയേറ്റ് മരിച്ചവരിൽ 15 പേരും വാക്‌സിന്‍ എടുക്കാത്തവരാണ്.

തെരുവ് നായ ആക്രമണം, മരണം അന്വേഷിക്കാന്‍ വിദഗ്‌ധ സമിതിയെന്ന് മുഖ്യമന്ത്രി

ഒരാള്‍ ഭാഗികമായും 5 പേര്‍ നിഷ്‌കര്‍ഷിച്ച രീതിയിലും വാക്‌സിന്‍ എടുത്തിട്ടുള്ളവരാണ്. 21 മരണങ്ങളുടെയും കാരണങ്ങള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് ലെവല്‍ അന്വേഷണം പൂര്‍ത്തിയായി. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചു.

തെരുവ് നായകളെ കൊന്നത് കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരമാകില്ല. നായകളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സെപ്‌റ്റംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന തീവ്രവാക്സീന്‍ യജ്ഞം ആരംഭിച്ചു. റാബീസ് വാക്സീനുകളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് കേന്ദ്രമാണ്. വളര്‍ത്തുനായ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. അപേക്ഷിച്ചാല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 3 ദിവസത്തിനകം ലഭിക്കും.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍റെ കണക്കുകള്‍ പ്രകാരം ആന്‍റ്റി റാബീസ് വാക്‌സിന്‍റെ ഉപയോഗത്തില്‍ 2021-2022 ല്‍ 57 ശതമാനം വര്‍ധനവ് 2016-2017 നേക്കാള്‍ ഉണ്ടായിട്ടുണ്ട്. റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്‍റെ ഉപയോഗം ഇക്കാലയളവില്‍ 109 ശതമാനമാണ് വര്‍ധിച്ചത്. കേന്ദ്ര ടെസ്റ്റിംഗ് ലബോറട്ടറികള്‍ സര്‍ട്ടിഫൈ ചെയ്ത വാക്‌സിനുകള്‍ മാത്രമാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റെറുകള്‍, തെരഞ്ഞെടുക്കപ്പെട്ട കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ ആന്‍റ്റി റാബീസ് വാക്‌സിന്‍ ലഭ്യമാണ്. പൂര്‍ണ്ണമായും സൗജന്യമായാണ് ഇത് നല്‍കുന്നത്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വളര്‍ത്ത് നായ്ക്കളില്‍ 2,00,000 പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തി. ഇതു കൂടാതെ 1.2 ലക്ഷം പേവിഷ പ്രതിരോധ കുത്തിവെയ്‌പ്പ് കടിയേറ്റ മൃഗങ്ങള്‍ക്ക് നല്‍കി. ആറ് ലക്ഷം ഡോസ് വാക്‌സിന് എല്ലാ മൃഗാശുപത്രികള്‍ക്കും കൈമാറി. ഇനിയും നാലു ലക്ഷത്തോളം വാക്‌സിനുകളാണ് ജില്ലകളില്‍ നിന്നും ആവശ്യപ്പെട്ടിട്ടുളളത്.

അവ വിതരണം ചെയ്യുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തെരുവ് നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്‌പ് സെപ്‌റ്റംബര്‍ 20 മുതല്‍ ആരംഭിക്കും. ഒരു മാസത്തില്‍ പത്തോ അതിലധികമോ തെരുവുനായ ആക്രമണം സംഭവിച്ച പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയാണ് ഈ നടപടി പൂര്‍ത്തീകരിക്കുക. 2017 മുതല്‍ 2021 വരെ കുടുംബശ്രീ മുഖാന്തിരം 79,426 നായകളില്‍ വന്ധീകരണം നടത്തിയിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴിലുളള ആശുപത്രികളിലെ അടിസ്ഥാന സൗകര്യം ഉപയോഗിച്ച് കൊണ്ടും കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍, ഡോഗ് ക്യാച്ചര്‍മാര്‍, അറ്റന്‍ഡന്‍റ് എന്നിവരെ നിയോഗിച്ചും പദ്ധതി നടപ്പിലാക്കും. തെരുവ് നായകളെ പുനരധിവസിപ്പിക്കുന്നതിന് പ്രാദേശിക തലത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ അനിമല്‍് ഷെല്‍ട്ടര്‍ ആരംഭിക്കും.

ഇതിനായി ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഏകോപിപ്പിച്ച് വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.