തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹമായ സഹായം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തിന്‍റെ ചിലവുകൾ വർധിക്കുകയാണ്. 15 ശതമാനം ചിലവ് വർധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതനുസരിച്ച് കേന്ദ്ര സഹായം വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ നിന്ന് സഹായം ലഭിക്കേണ്ടത് സംസ്ഥാനത്തിന്‍റെ അവകാശമാണ്. എന്നാൽ കേന്ദ്രം അത് അംഗീകരിക്കുന്നില്ല. സംതൃപ്ത സംസ്ഥാനങ്ങളാണ് ഫെഡറൽ സംവിധാനത്തിൽ ആവശ്യം. കേന്ദ്ര നടപടികളിൽ ഭൂരിഭാഗം സംസ്ഥാനങ്ങൾക്കും തൃപ്തിയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അർഹമായ കേന്ദ്ര സഹായം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി - തിരുവനന്തപുരം
സംസ്ഥാനത്തിന് അർഹമായ സഹായം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി.സംസ്ഥാനത്തിന്‍റെ ചിലവുകൾ വർധിക്കുകയാണ്.