തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യ ബന്ധനവുമായി വിവാദ കമ്പനി ഇഎംസിസിയുമായി സര്‍ക്കാരോ സര്‍ക്കാരിന്‍റെ വകുപ്പോ ധാരണപത്രമോ കരാറോ ഒപ്പിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും പൊതുമേഖല സ്ഥാപനമോ കമ്പനിയോ ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് പിന്നീടാണ് സര്‍ക്കാരിന്‍റെ പരിഗണനയില്‍ വരിക. അപ്പോള്‍ അത് നിയമപരമായും നയപരമായും പരിശോധിച്ച ശേഷമേ നടപടി എടുക്കു.
കേരള ഷിപ്പിംഗ് ആന്‍റ് ഇന്‍റര്‍ലാന്‍റ് നാവിഗേഷന്‍ ഇഎംസിസിയുമായി കരാര്‍ ഒപ്പിട്ടത് സര്‍ക്കാരോ വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ അറിഞ്ഞിട്ടില്ല. കമ്പനി പ്രതിനിധികള്‍ വ്യവസായ മന്ത്രിയെ കണ്ട് നല്‍കിയ നിവേദനത്തിലെ ഉള്ളടക്കമാണ് കരാര്‍ എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്. അത് എങ്ങനെ ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. കെഎസ്ഐഡിസിയുടെ പള്ളപ്പുറത്തെ മെഗാ ഫുഡ് പാര്‍ക്കില്‍ ഭൂമിക്കായി കമ്പനി അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് അതിന് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ കമ്പനി ഭൂമി ഏറ്റെടുക്കുകയോ തുടര്‍ നടപടികളിലേക്ക് കടക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.